ആപ്പിന്റെ അടുത്ത ലക്ഷ്യം ബിഹാറോ? കെജരിവാളിനെ പ്രശംസിച്ച് ജെഡിയുവിൽ നിന്നും പുറത്തായ പവൻ വർമ്മ

Delhi Assembly Election | ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെയാണ് പവൻ വർമ്മ കെജരിവളിനെയും പ്രശംസിച്ചത്.

News18 Malayalam | news18-malayalam
Updated: February 11, 2020, 1:30 PM IST
ആപ്പിന്റെ അടുത്ത ലക്ഷ്യം ബിഹാറോ? കെജരിവാളിനെ പ്രശംസിച്ച് ജെഡിയുവിൽ നിന്നും പുറത്തായ പവൻ വർമ്മ
പവൻ വർമ്മ
  • Share this:
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ ജയത്തിനു പിന്നാലെ രാജ്യതലസ്ഥാനത്തിനു പുറത്തേക്കും ശക്തി പ്രകടനത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. ഇതു സംബന്ധിച്ച് വാർത്ത ഡൽഹി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പുറത്തുവന്നിരുന്നു.

പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജരിവാൾ നേരത്തെ ഹരിയാന, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എട്ടു മാസത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാർ ആയിരിക്കുമോ എ.എ.എപിയുടെ അടുത്ത ലക്ഷ്യമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

ജെ.ഡി.യുവിൽ നിന്നും പുറത്താക്കപ്പെട്ട പവൻ വർമ്മ അടുത്തിടെ കെജരിവാളിന്റെ മതേതര നിലപാടുകളെ പ്രശംസിച്ച് രംഗത്തെത്തിയതും ഇത്തരമൊരു സംശയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ താൻ എ.എ.പിയുമായി രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെയാണ് പവൻ വർമ്മ ഡൽഹി സർക്കാരിനെയും കെജരിവളിനെയും പ്രശംസിച്ചതെന്നതും  ശ്രദ്ധേയമാണ്.

ഭൂട്ടാനിലെ മുൻ അംബാസഡറായിരുന്ന പവൻ വർമ്മയെ  മുഖ്യമന്ത്രി നിതീഷ് കുമാറാണ്  ജെഡിയുവിൽ ചേർത്തതും സാംസ്കാരിക ഉപദേഷ്ടാവാക്കിയതും.  2014 ജൂണിൽ രണ്ടു വർഷത്തേക്ക് രാജ്യസഭയിൽ അയയ്ക്കുകയും ചെയ്തു. പിന്നീട് പവൻ വർമ്മ പാർട്ടി ജനറൽ സെക്രട്ടറിയും ദേശീയ വക്താവുമായി.

Also Read ബിജെപിയുടെ തുറുപ്പ് ചീട്ട് മോദി; 2019 ൽ കോൺഗ്രസിനെ തകർത്ത തന്ത്രം കെജരിവാൾ അതിജീവിച്ചത് ഇങ്ങനെ

വോട്ടെടുപ്പ് തന്ത്രജ്ഞനായ  പ്രശാന്ത് കിഷോറിനെ നിതീഷ് കുമാറിന് പരിചയപ്പെടുത്തിയതും പവൻ വർമ്മയാണ്. ഡൽഹിയിൽ ആം ആദ്മിക്കു വേണ്ടി പ്രചരണം നയിച്ച പ്രശാന്ത് കിഷോറും ഇപ്പോൾ ജെഡിയുവിൽ നിന്നും പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ജെ.ഡി.യു അസംതൃപ്തരെ മുൻനിർത്തി കെജരിവാൾ ബിഹാറിലും രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങുമോയെന്ന് സംശയം ശക്തമാകുന്നത്.

Also Read കോൺഗ്രസ് പിടിച്ച വോട്ടുകൾ തുണയായത് ബി.ജെ.പിക്ക്; ആപ്പിന്റെ സുപ്രധാന സീറ്റുകളിൽ ത്രികോണ മത്സരം
Published by: Aneesh Anirudhan
First published: February 11, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading