• HOME
  • »
  • NEWS
  • »
  • india
  • »
  • CBSE | അടുത്ത വർഷവും രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാകുമോ?; സിബിഎസ്ഇ നയം മാറ്റുമെന്ന് റിപ്പോർട്ടുകൾ

CBSE | അടുത്ത വർഷവും രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാകുമോ?; സിബിഎസ്ഇ നയം മാറ്റുമെന്ന് റിപ്പോർട്ടുകൾ

ടേം 2 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീ‍ഡിയയിൽ വിദ്യാ‍ർഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരേ വർഷം രണ്ട് ബോർഡ് എക്സാമുകൾ (Board Exams) നടത്തുന്നതിനെതിരെ കടുത്ത വിമർശനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുനഃരാലോചനയ്ക്ക് തയ്യാറാവുന്നു. അടുത്ത വ‍ർഷം പഴയ പോലെ തന്നെയായിരിക്കും പരീക്ഷകൾ നടത്തുക. ടേം 2 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീ‍ഡിയയിൽ വിദ്യാ‍ർഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പല കോണുകളിൽ നിന്നും വിമ‍ർശനങ്ങളും ഉയരുന്നുണ്ട്. ഒരേ വർഷം രണ്ട് ബോർഡ് പരീക്ഷകൾ എഴുതേണ്ടി വരുന്ന അവസാനത്തെ ബാച്ചായിരിക്കും ഇത്തവണത്തേത്. വരുന്ന വർഷം മുതൽ പഴയ പോലെത്തന്നെ സിബിഎസ്ഇ പൊതുപരീക്ഷ നടത്താനാണ് സാധ്യത.

    2022-23 ബാച്ചിലേക്കുള്ള സിബിഎസ്ഇ 10-ാം ക്ലാസ്, 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പതിവുപോലെ ഒരു പരീക്ഷ മാത്രമേ നടത്തുകയുള്ളൂ. കഴിഞ്ഞ വർഷം കോവി‍ഡ് 19 മഹാമാരി പടർന്ന് പിടിച്ചതോടെയാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായത്. ഇതോടെ സിബിഎസ്ഇ ടേം 1, ടേം 2 ബോർഡ് പരീക്ഷകൾ ഒരുമിച്ച് നടത്താൻ നിർബന്ധിതരായി. കോവിഡ് 19 മൂന്നാം തരംഗത്തെ തുടർന്ന് കഴിഞ്ഞ വർഷം സിബിഎസ്ഇക്ക് പരീക്ഷ കൃത്യമായി നടത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ സമാന സാഹചര്യം ഉണ്ടായാലും ഒന്നാം ടേമിലെ പരീക്ഷയുടെ മാർക്കും ഇൻേറണൽ അസസ്മെൻറിലെ മാർക്കും പരിഗണിച്ച് ഫലപ്രഖ്യാപനം നടത്തും. കോവിഡ് പ്രതിസന്ധിക്ക് അയവുള്ളതിനാൽ ക്ലാസുകൾ കൃത്യമായി നടക്കുന്നത് വലിയ ആശ്വാസമാണ്.

    രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ദേശീയ വിദ്യാഭ്യാസ നയം (NEP) 2022 നിർദ്ദേശിച്ചിരുന്നു. രണ്ട് പരീക്ഷകളിൽ, രണ്ടാമത്തെ പരീക്ഷയിൽ വിദ്യാർഥികൾക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. എൻഇപിയുടെ നിർദ്ദേശത്തോടെ, രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം സിബിഎസ്ഇ തുടർന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ വലിയ വിമർശനങ്ങൾ കാരണം ഈ സമ്പ്രദായം തുടരേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

    രണ്ട് ടേം പരീക്ഷകൾ ഒരു വ‍ർഷം തന്നെ നടത്തിയത് സിബിഎസ്ഇയുടെ വൺ ടൈം ഫോ‍ർമുലയായിരിക്കുമെന്ന് മാധ്യമ റിപ്പോ‍ർട്ടുകൾ വ്യക്തമാക്കുന്നു. പഴയ വാർഷിക പരീക്ഷാ സമ്പ്രദായത്തിലേക്ക് ഇനി സിബിഎസ്ഇ തിരിച്ച് പോവും. എന്നാൽ സിലബസ് വെട്ടിക്കുറയ്ക്കുന്നത് അടുത്ത വർഷവും തുടരും. സിലബസ് കുറച്ച് കൊണ്ടായിരിക്കും വിദ്യാ‍ർഥികൾക്ക് പരീക്ഷ നടത്തുക. കോവിഡ് പ്രതിസന്ധി കാരണം നിരവധി ക്ലാസുകൾ നഷ്ടമായിരുന്നു. ഇത് കൊണ്ടാണ് സിലബസ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. 2020ൽ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിലബസുകൾ 30 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് തുടരാനാണ് സാധ്യത.

    ഇംപ്രൂവ്മെൻറ് പരീക്ഷാഫലം വേണമെന്ന് ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരം നിർദ്ദേശം വന്നാൽ വിദ്യാർത്ഥികൾക്ക് ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ അവസരം ലഭിച്ചേക്കും. ബോർഡ് അടുത്ത തവണ ചേർന്നതിന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും തന്നെ ഇത് വരെ വന്നിട്ടില്ല.
    Published by:user_57
    First published: