കുമാരസ്വാമി സർക്കാർ തുടരുമോ? അവിശ്വാസപ്രമേയം ഇന്ന്; കണക്കുകൾ പറയുന്നത് ഇങ്ങനെ
കുമാരസ്വാമി സർക്കാർ തുടരുമോ? അവിശ്വാസപ്രമേയം ഇന്ന്; കണക്കുകൾ പറയുന്നത് ഇങ്ങനെ
പതിനാല് മാസം മാത്രം പ്രായമുള്ള കുമാരസ്വാമി സർക്കാരിന്റെ ഭാവിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകളിലും കണക്കുകൂട്ടലുകളിലുമാണ് ഇരുപക്ഷത്തിന്റെയും പ്രതീക്ഷ
ബെംഗളൂരു: കർണ്ണാടകയിലെ കുമാരസ്വാമി സർക്കാരിന്റെ ഭാവി ഇന്നറിയാം. വിശ്വാസ പ്രമേയനത്തിന്മേൽ രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടക്കും. സഭാ നടപടികളില്‍ പങ്കെടുക്കില്ലെന്ന് വിമതർ പ്രഖ്യാപിച്ചു. രാമലിംഗ റെഡ്ഢി അടക്കമുള്ളവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെടുമെന്ന് ബിജെപി അവകാശപ്പെടുന്നു.
പതിനാല് മാസം മാത്രം പ്രായമുള്ള കുമാരസ്വാമി സർക്കാരിന്റെ ഭാവിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകളിലും കണക്കുകൂട്ടലുകളിലുമാണ് ഇരുപക്ഷത്തിന്റെയും പ്രതീക്ഷ.
സഭയിലെ കക്ഷിനില ഇങ്ങനെയാണ്...
ആകെ അംഗങ്ങൾ 224
രാജി സമർപ്പിച്ചത് 16
രാജിക്ക് ശേഷം 208
സ്പീക്കർ ഒഴികെ 207
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 പേരുടെ പിന്തുണ
കോൺ - ജെഡിയു സഖ്യം - 100
രണ്ട് സ്വതന്ത്രരടക്കം ബിജെപി- 107
MTB നാഗരാജ്, K.സുധാകര്‍, രാമലിംഗ റെഡ്ഢി എന്നിവർ ചാഞ്ചാടി നിൽക്കുന്നു എന്നാണ് ഭരണപക്ഷത്തിന്റെ കണക്ക് കൂട്ടൽ.
കോൺഗ്രസിന്‍റെ പ്രതീക്ഷ- MTB നാഗരാജ്, K.സുധാകര്‍, രാമലിംഗ റെഡ്ഢി എന്നിവരുടെ പിന്തുണ ഉറപ്പാക്കുക വിപ്പ് ലംഘിക്കാൻ വിമതർ തയ്യാറാകില്ല, വിമത പക്ഷത്ത് വിള്ളലുണ്ടാകുകയും കൂടുതൽ പേർ പിന്തുണയ്ക്കുകയും ചെയ്യുക,
ബിജെപിയിൽ നിന്നും അടിയൊഴുക്ക്.
ബിജെപിയുടെ പ്രതീക്ഷ- 16 വിമതർ വോട്ടെടുപ്പിൽ പങ്കെടുക്കില്ല, MTB നാഗരാജ്, K. സുധാകര്‍, രാമലിംഗ റെഡ്ഢി എന്നിവരുടെ പിന്തുണ, കോൺഗ്രസ്സിൽ നിന്ന് കൂടുതൽ പേരുടെ കൂടുമാറ്റം.
സഭയിൽ ഭൂരിമപക്ഷമില്ലെന്ന് ഉറപ്പായാൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കുമാരസ്വാമി രാജി പ്രഖ്യാപിച്ചേക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.