• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഏഴു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുമോ? കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയായി

ന്യൂനപക്ഷപദവി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ്  സുപ്രീംകോടതി റിപ്പോർട്ട് നൽകാൻ  ന്യൂനപക്ഷ  കമ്മിഷനെ ചുമതലപ്പെടുത്തിയത്.

news18
Updated: July 19, 2019, 3:37 PM IST
ഏഴു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുമോ? കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയായി
news18
news18
Updated: July 19, 2019, 3:37 PM IST
തൃശ്ശൂര്‍: ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് തയാറായി. ന്യൂനപക്ഷപദവി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ്  സുപ്രീംകോടതി റിപ്പോർട്ട് നൽകാൻ  ന്യൂനപക്ഷ  കമ്മിഷനെ ചുമതലപ്പെടുത്തിയത്.

മിസോറാം, മണിപ്പുര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മേഘാലയ, ജമ്മുകശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമോയെന്നു പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

ഭരണഘടന, മുന്‍കാല കോടതി വിധികള്‍, അന്താരാഷ്ട്ര തലത്തിലുള്ള പ്രഖ്യാപനങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. നിലവില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷപദവി നിശ്ചയിച്ചിരിക്കുന്നത്.

Also Read സോണ്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു 

First published: July 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...