ലക്നൗ : തീവ്രവാദികളെ വകവരുത്തുന്നതിന് മുമ്പ് സൈന്യവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടതുണ്ടോയെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുഷ്നഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദി ചോദ്യം ഉന്നയിച്ചത്.
Also Read-'വിലയാഹ് ഓഫ് ഹിന്ദ്' ഇന്ത്യയിലും പ്രവർത്തന മേഖല പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്
'ബോംബുകളും തോക്കുകളുമായി അവർ സൈന്യത്തിന്റെ മുന്നിൽ നില്‍ക്കുകയാണ്.. അപ്പോൾ എന്റെ സേന അവരെ വെടിവയ്ക്കാൻ ഇലക്ഷൻ കമ്മീഷൻറെ അനുമതി തേടി പോകണോ? ഞാൻ കാശ്മീരിലെത്തിയ ശേഷം ഓരോ രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോഴും അവിടെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.. എന്റെ ശുചീകരണ ഓപ്പറേഷനാണിത്' എന്നായിരുന്നു തീവ്രവാദികളെ വകവരുത്തുന്നതിനെ കുറിച്ച് മോദിയുടെ വാക്കുകൾ.
Also Read-Lok Sabha Election 2019: ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ
ഇക്കഴിഞ്ഞ ഞായറാഴ്ച കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Congress, Election 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Rahul gandhi, അമിത് ഷാ, അരവിന്ദ് കെജ്രിവാൾ, ആം ആദ്മി പാർട്ടി, ആർമി, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019