HOME » NEWS » India » WILL LEAVE TWITTER IF BJP CROSSES DOUBLE DIGITS PRASHANT KISHORS DARE AHEAD OF BENGAL ELECTIONS AA

'ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടക്കം തികച്ചാൽ ട്വിറ്റർ ഉപേക്ഷിക്കും': പ്രശാന്ത് കിഷോർ

2021-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു

News18 Malayalam | news18-malayalam
Updated: December 21, 2020, 1:56 PM IST
'ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടക്കം തികച്ചാൽ ട്വിറ്റർ ഉപേക്ഷിക്കും': പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോർ
  • Share this:
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളിൽ മമതാ ബാനർജിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണവും നടത്തുന്നത് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ്.

വോട്ടെടുപ്പിൽ ബി.ജെ.പി ഇരട്ട അക്കം കടക്കില്ല. അങ്ങനെ വന്നാൽ താൻ ട്വിറ്റർ  ഉപേക്ഷിക്കുമെന്നാണ്  പ്രശാന്ത് കിഷോർ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.



2021-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. രാഷ്ട്രീയ അതിക്രമങ്ങളും അഴിമതിയുമാണ് ബംഗാളിൽ നടക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.തൃണമൂലിൽ നിന്നുള്ള  ഒമ്പത് എം‌എൽ‌എമാരും ഒരു തൃണമൂൽ എംപിയും ബിജെപിയിൽ ചേർന്നു.

ദരിദ്രർക്കുവേണ്ടിയുള്ള എല്ലാ കേന്ദ്ര സർക്കാർ പദ്ധതികളും മമത ബാനർജി തടയുകയാണ്. കർഷകർക്കുള്ള ഫണ്ടും ആയുഷ്മാൻ ഭാരതും മമത സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപി അധികാരത്തിൽ വരുമ്പോൾ ബംഗാളിലെ ജനങ്ങൾക്ക് കേന്ദ്ര പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
Published by: Aneesh Anirudhan
First published: December 21, 2020, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories