ലഖ്നൗ: കല്യാണത്തിന് പാട്ടും ഡാന്‍സുമുണ്ടെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് ഉത്തര്‍ പ്രദേശിലെ ഇസ്ലാം മത പണ്ഡിതര്‍. ഉത്തര്‍ പ്രദേശ് ബുലന്ദ്ഷഹര്‍ ജില്ലയിലെ പണ്ഡിതരാണ് കൂട്ടമായി ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഖാസി ഇ-ഷഹര്‍ മൗലാന ആരിഫ് ഖാസ്മി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
മതനേതാക്കളുമായുള്ള യോഗത്തിലായിരുന്നു ഇത്തരമൊരു തീരുമാനം എടുത്തത്. കല്യാണത്തിന് ഡിജെയോ പാട്ടോ ഡാന്‍സോ ഉണ്ടെങ്കില്‍ നിക്കാഹ് നടത്തിത്തരില്ലെന്നാണ് തീരുമാനം. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ധൂര്‍ത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഖാസി പറഞ്ഞു.
മുസ്ലിം സമൂഹത്തെ സാമൂഹിക തിന്മകളില് നിന്ന് മോചിപ്പിക്കാനും ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിന്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവതിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഖാസി ഇ-ഷഹര്‍ മൗലാന ആരിഫ് ഖാസ്മി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.