ന്യൂഡൽഹി: 2000 ത്തിന്റെ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധനകാര്യ സഹ മന്ത്രി അനുരാഗ് സിംഗ് താകൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭയിൽ എ എം ആരിഫ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്.
500 ന്റെയും 200 ന്റെയും നോട്ടുകൾ എ ടി എമ്മുകളിൽ നിറച്ചാൽ മതിയെന്ന് എസ്.ബി.ഐ യുടെ പ്രാദേശിക ഹെഡ് ഓഫീസുകൾക്ക് എസ്.ബി.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മിൽ നിന്നും 2000 രൂപ നോട്ട് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.
എസ്.ബി.ഐ യുടെ എ.ടി.എമ്മുകളിൽ നിന്നും 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് നോട്ട് നിരോധനത്തിനായി നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
കഴിഞ്ഞ ഒരുമാസമായി പല ബാങ്കുകളും എ ടി എമ്മുകളിൽ 2000 ത്തിന്റെ നോട്ട് നിറയ്ക്കുന്നില്ല. 2000 രൂപ നോട്ട് ആവശ്യമുളളവർക്ക് അതത് ശാഖകളിൽ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകൾ തുടരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Demonetisation, Rbi