• HOME
  • »
  • NEWS
  • »
  • india
  • »
  • Prashant Kishor | ഇനി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു വന്നാലും നിതീഷിനു വേണ്ടി പ്രവർത്തിക്കില്ല; പ്രശാന്ത് കിഷോർ

Prashant Kishor | ഇനി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു വന്നാലും നിതീഷിനു വേണ്ടി പ്രവർത്തിക്കില്ല; പ്രശാന്ത് കിഷോർ

പൗരത്വ (ഭേദഗതി) നിയമവും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച് നിതീഷ് കുമാറുമായുള്ള തർക്കത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.

  • Share this:
    തനിക്കു വേണ്ടി മുഖ്യമന്ത്രി കസേര ഒഴിഞ്ഞു തന്നാൽ പോലും ഇനി നിതീഷ് കുമാറുമായി (Nitish Kumar) സഹകരിച്ച് പ്രവർത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ (Prashant Kishor). നിതീഷ് കുമാർ തനിക്കു ജനതാദൾ യുണൈറ്റഡ്‌ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്നും ഈ വാഗ്ദാനം താൻ നിരസിച്ചതായും അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞിരുന്നു. 3,500 കിലോമീറ്റർ സഞ്ചരിക്കുന്ന 'ജൻ സൂരജ്' പദയാത്രയുടെ ഭാഗമായി പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ജമുനിയ ഗ്രാമത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കുറച്ച് ദിവസം മുമ്പ് ഞാൻ നിതീഷ് കുമാറിനെ കണ്ടപ്പോൾ ജെഡിയുവിൽ ചേരാൻ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടെന്നും ജെഡിയുവിലേക്കു മടങ്ങാൻ താൽപര്യമില്ലെന്നു നിതീഷിനു മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. താൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ അവകാശിയാണെന്നും എന്റെ പ്രചാരണം പിൻവലിക്കാൻ നിതീഷ് കുമാർ തന്നോട് പറഞ്ഞതായും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

    ''നിതീഷ് കുമാർ എന്നെ രാഷ്ട്രീയ അവകാശിയാക്കിയാലും മുഖ്യമന്ത്രി കസേര ഒഴിഞ്ഞു തന്നാലും ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കില്ലെന്ന് വ്യക്തമായി പറഞ്ഞു. ജനങ്ങള്‍ക്ക് താനൊരു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് മാറ്റാനാകില്ലെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്'', പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

    Also Read-രാവണനല്ല; ദസറയ്ക്ക് കോണ്‍ഗ്രസ് കത്തിച്ചത് ഇഡിയുടെയും സിബിഐയുടെയും കോലം

    2018 ലാണ് പ്രശാന്ത് കിഷോർ ജെഡിയുവിൽ ചേർന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അദ്ദേഹം പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റൈയി. പൗരത്വ (ഭേദഗതി) നിയമവും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച് നിതീഷ് കുമാറുമായുള്ള തർക്കത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.

    2024 ൽ മോദിക്കെതിരെയുള്ള പ്രതിപക്ഷ നിരയിലെ പ്രധാന നേതാവായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വയം രംഗത്തിറങ്ങിയിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎയിൽ നിന്നും അദ്ദേഹം അടുത്തിടെ പിന്‍മാറിയിരുന്നു. '2014ൽ അധികാരത്തിൽ വന്നവർ 2024ൽ തുടർന്നേക്കില്ല'' എന്ന പ്രസ്താവനയും നിതീഷ് കുമാർ നടത്തിക്കഴിഞ്ഞു. എന്നാൽ നിലവിൽ ബിഹാറിൽ ആർജെഡിക്കും ബിജെപിക്കും പിന്നിൽ മൂന്നാം നമ്പർ പാർട്ടിയാണ് ജെഡിയു. അധികാരത്തിൽ തുടരാൻ മറ്റുള്ളവരെ ആശ്രയിക്കുന്നതും മറ്റ് പാർട്ടികൾക്കിടയിലുള്ള നിതീഷ് കുമാറിന്റെ വിശ്വാസ്യതയില്ലായ്മയും പല തവണ വെളിപ്പെട്ടിട്ടുണ്ട്.

    കഴിഞ്ഞ മാസം മണിപ്പൂരിൽ നിതീഷ് കുമാറിന്റെ ജെഡിയുവിൽ നിന്നുള്ള അഞ്ച് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അഞ്ച് ജെഡിയു എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ മേഘജിത് സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. . കെ ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന ജെഡിയു എംഎൽഎമാർ.
    Published by:Arun krishna
    First published: