രാഹുലിന്റെ ന്യായ് പദ്ധതിയിൽ ലഭിക്കുന്ന തുകയിൽ മുൻഭാര്യക്ക് ജീവനാംശം നൽകും: തൊഴിൽരഹിതനായ ഭർത്താവ് കോടതിയിൽ

രാഹുൽ ഗാന്ധി അധികാരത്തിലെത്തിയാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയ തുക കിട്ടുമ്പോൾ അത് ഉപയോഗിച്ച് ഭാര്യക്കും മകൾക്കും ജീവനാംശം നൽകും

news18
Updated: March 31, 2019, 8:00 AM IST
രാഹുലിന്റെ ന്യായ് പദ്ധതിയിൽ ലഭിക്കുന്ന തുകയിൽ മുൻഭാര്യക്ക് ജീവനാംശം നൽകും: തൊഴിൽരഹിതനായ ഭർത്താവ് കോടതിയിൽ
രാഹുൽ ഗാന്ധി
  • News18
  • Last Updated: March 31, 2019, 8:00 AM IST
  • Share this:
ഭോപ്പാൽ : കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി പ്രകാരം ലഭിക്കുന്ന തുകയിൽ മുൻഭാര്യക്കും മകൾക്കും ജീവനാംശം നൽകുമെന്ന് തൊഴിൽരഹിതനായ ഭർത്താവ്. ഇൻഡോറിലെ ഒരു കുടുംബ കോടതിയിലാണ് സംഭവം. ആനന്ദ് ശര്‍മ്മ എന്നയാളോട് ഭാര്യക്കും മകൾക്കുമായി മാസം തോറും 4500 രൂപ ജീവനാംശമായി നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഭാര്യ ദീപമാലക്ക് 3000 രൂപയും മകൾ ആര്യക്ക് 1500 രൂപയും വീതം നൽകണമെന്നായിരുന്നു ഉത്തരവ്.

എന്നാൽ ഇതിനെതിരെ അപേക്ഷ സമർപ്പിച്ച ശർമ, നിലവിൽ തൊഴിൽ രഹിതനായ തനിക്ക് കോടതി ഉത്തരവ് പാലിക്കാനാകില്ലെന്നാണ് അറിയിച്ചത്. ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം നടത്താൻ അല്ല ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി അധികാരത്തിലെത്തിയാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയ തുക കിട്ടുമ്പോൾ അത് ഉപയോഗിച്ച് ഭാര്യക്കും മകൾക്കും ജീവനാംശം നൽകുമെന്നുമാണ് അറിയിച്ചത്.

Also Read-പ്രതിവർഷം 72000 രൂപ;5 കോടി കുടുംബങ്ങൾക്ക്: വമ്പന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

തനിക്ക് ലഭിക്കുന്ന തുക നേരിട്ട് ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതരത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ശർമ്മ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദരിദ്രർക്ക് മിനിമം വാഗ്ദാനം ഉറപ്പാക്കുന്ന കോൺഗ്രസിൻറെ ന്യായ് പദ്ധതി പ്രഖ്യാപനത്തിനെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ഇത്തരമൊരു അപേക്ഷയെന്നതും ശ്രദ്ധേയമാണ്. ശർമ്മയുടെ അപേക്ഷ സ്വീകരിച്ച കോടതി, ഹർജി ഏപ്രിൽ 29ന് പരിഗണിക്കുമെന്ന് അറിയിച്ചുവെന്നാണ് ശർമയുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

2006 ലാണ് ആനന്ദ് ശർമ്മയും ദീപമാലയും വിവാഹിതരാകുന്നത്. എന്നാൽ വൈകാതെ തന്നെ കലഹങ്ങളുടെ പേരിൽ ഇവർ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കോൺഗ്രസിന്റെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ദരിദ്രർക്ക് പ്രതിവർഷം 75000 രൂപ ഉറപ്പു നൽകുന്ന ന്യായ് പദ്ധതി. ഏകദേശം 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.

First published: March 31, 2019, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading