കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഫലമായിരിക്കും ഇടതുപക്ഷത്തിന്റെതെന്ന് സീതാറാം യെച്ചൂരി. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബംഗാളിൽ സിപിഎം ബിജെപിയെ സഹായിക്കുന്ന എന്ന ആരോപണങ്ങൾ തള്ളിയാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
'ബംഗാളിൽ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നത് തൃണമൂൽ കോൺഗ്രസ് തന്നെയാണ്. സിപിഎം പ്രവർത്തകര്‍ ബിജെപിയെ സഹായിക്കുന്നു എന്നത് പച്ചക്കള്ളമാണ്. തൃണമൂലും ബിജെപിയും ചേർന്ന് നടത്തുന്ന ഒരു നുണപ്രചാരണം മാത്രമാണിത്.. ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിലാണ് മത്സരം എന്ന് വരുത്തി തീർക്കാനുള്ള ശ്രമം.. ഇത് തീര്‍ത്തും തെറ്റാണ്' യെച്ചൂരി വ്യക്തമാക്കി.
'ഇടതുപക്ഷം ഞെട്ടിക്കുന്ന ഫലം തന്നെ നേടുമെന്ന് ഉറപ്പാണ്. ഡ്രിബ്ലിംഗിലൂടെ എതിരാളികളെ വട്ടം കറക്കി ഗോൾ നേടുന്ന ഫുട്ബോൾ ഇതിഹാസം മെസിയെപ്പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പ്രകടനം'. യെച്ചൂരി കൂട്ടിച്ചേർത്തു.
തൃണമൂലിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് നൽകി വിജയിപ്പിക്കുന്നു എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. ഇതിനെ തള്ളിയാണ് യെച്ചൂരിയുടെ പ്രതികരണം. പുതിയതലമുറയുടെ പിന്തുണ സിപിഎമ്മിന് ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ജനങ്ങൾക്ക് സ്വതന്ത്ര്യമായും സുതാര്യമായും വോട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ അവർ ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.