പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കും; വേണ്ടി വന്നാൽ രാഷ്ട്രപതിയെ കാണുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ഗൂഡാലോചനയിൽ പ്രതിഷേധിച്ചും നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് ‌കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: July 26, 2020, 9:07 AM IST
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കും; വേണ്ടി വന്നാൽ രാഷ്ട്രപതിയെ കാണുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി
കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സംസാരിക്കുന്നു
  • Share this:
ജയ്പുർ: നിയമസഭാ സമ്മേളനം വിളിക്കാൻ ഗവര്‍ണര്‍ തയാറായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. വേണ്ടി വന്നാൽ രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ സംഘടിപ്പിക്കുമെന്ന് ഗെഹലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ഗൂഡാലോചനയിൽ പ്രതിഷേധിച്ചും  നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് ‌കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]

ആവശ്യമെങ്കിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സമീപിക്കുമെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഗെഹലോട്ട് വ്യക്തമാക്കി. ജയ്പൂരിലെ ഫെയർ‌മോണ്ട് ഹോട്ടലിലാണ് യോഗം ചേർന്നത്. സച്ചിൻ പൈലറ്റുമായുള്ള അധികാര തർക്കത്തെ തുടർന്ന്  വിശ്വസ്തരായ എം.എൽ.എമാരെ ഗെഹലോട്ട് ഈ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്.

"ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണാൻ ഞങ്ങൾ പോകും. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തും". ഗെഹലോട്ട് പറഞ്ഞു.


സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ഉടനെയൊന്നുംസ അവസാനിക്കില്ലെന്നും എം‌എൽ‌എമാർ 21 ദിവസമെങ്കിലും ഫെയർ‌മോണ്ട് ഹോട്ടലിൽ താമസിക്കേണ്ടിവരുമെന്നും ഗെഹലോട്ട് ശനിയാഴ്ച പറഞ്ഞു.ല്‍ അറിയിച്ചു.
Published by: Aneesh Anirudhan
First published: July 26, 2020, 9:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading