ന്യൂഡൽഹി: ‘മോദി’പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിൻറെ രണ്ടു വർഷം തടവുശിക്ഷ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം ഇല്ലാതായിക്കഴിഞ്ഞു. ഇതോടെ ഇനിയുള്ള എട്ട് വർഷം രാഹുലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതാണ് വസ്തുത. കോടതിയിൽ അപ്പീൽ നിലനിൽക്കുകയാണെങ്കിൽ ഇനിയുള്ള രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാനാവില്ല. കൃത്യമായി പറഞ്ഞാൽ 2024,2029-ൽ നടക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസ് നേരിടേണ്ടി വരുന്നത് രാഹുലിന്റെ അസാന്നിധ്യത്തിലാകും.
Also read-പത്തു വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ അതേ ഓർഡിനൻസ് ഇന്ന് രാഹുലിന് തിരിച്ചടിയായി
52 വയസ്സായ രാഹുൽ ഗാന്ധി ഇനി 2034-ലാണ് മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിനു പ്രായം 63 വയസ്സായിരിക്കും. മേൽക്കോടതി വിധി അനുകൂലമായാൽ മാത്രമാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുക. മേൽക്കോടതി വിധി എന്ന സാധ്യതയിലേക്ക് ഉറ്റുനോക്കി, രാഹുലില്ലാത്ത തെരഞ്ഞെടുപ്പ് അങ്കം എന്ന പ്രതിസന്ധിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Loksabha election, Rahul gandhi