നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വിവാഹ' നയതന്ത്രവുമായി രാജ് താക്കറെ, കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുമോ ?

  'വിവാഹ' നയതന്ത്രവുമായി രാജ് താക്കറെ, കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുമോ ?

  Mumbai: MNS Chief Raj Thackeray addresses a press conference regarding Plastic Bag Ban issue, at his residence in Mumbai on Tuesday, June 26, 2018. (PTI Photo) (PTI6_26_2018_000308B)

  Mumbai: MNS Chief Raj Thackeray addresses a press conference regarding Plastic Bag Ban issue, at his residence in Mumbai on Tuesday, June 26, 2018. (PTI Photo) (PTI6_26_2018_000308B)

  • Share this:
   മുംബൈ: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകാൻ തയ്യാറെടുത്ത് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് എം എൻ എസ് ആലോചിക്കുന്നത്. മകന്‍റെ വിവാഹത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിക്കുന്നതിലൂടെ കോൺഗ്രസും എം എൻ എസുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് രാജ് താക്കറെ പ്രതീക്ഷിക്കുന്നത്.

   കോൺഗ്രസുമായി സഖ്യമുണ്ടാക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് എം എൻ എസ് ലക്ഷ്യം വെയ്ക്കുന്നത്. ശരത് പവാർ നേതൃത്വം നൽകുന്ന എൻ സി പിയുടെ ചില സീറ്റുകളാണ് എം എൻ എസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. എന്നാൽ, ഇത്തരമൊരു സാധ്യത എൻ സി പി തള്ളിക്കളഞ്ഞിരിക്കുകയാണ്. "ലോക് സഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കും. നാല് സീറ്റുകളാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഏറ്റവും കുറഞ്ഞത് ഒരു സീറ്റ് എങ്കിലും ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നു" - പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എം എൻ എസ് നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

   'ബിജെപി വിമുക്ത ഭാരതത്തിനല്ല,ഐക്യഭാരതത്തിനാണ് ശ്രമം': രാഹുൽ ഗാന്ധി
    മുംബൈ, താനെ, പുനെ, നാസിക് എന്നിവിടങ്ങളിൽ സീറ്റുകൾ ലഭിക്കാനാണ് ശ്രമിക്കുന്നതെന്നും എം എൻ എസ് നേതാവ് പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റായി എന്താണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ രാജ് താക്കറെ തയ്യാറായില്ല.

   അതേസമയം, എം എൻ എസുമായി സീറ്റ് പങ്കുവെയ്ക്കുന്ന കാര്യം കോൺഗ്രസും എൻ സി പിയും ആലോചിച്ചിട്ടില്ലെന്ന് എൻ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. എം എൻ എസ് സഖ്യത്തിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എം എൻ എസിന്‍റെ കാര്യം ചർച്ചയിൽ വന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ പറഞ്ഞു. ഇത് സ്വീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ട് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

   ജനുവരി 27നാണ് മുംബൈയിൽ വെച്ച് രാജ് താക്കറെയുടെ മകൻ അമിതിന്‍റെ വിവാഹം. വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിക്കാൻ രാജ് താക്കറെ പ്രതിനിധികളെ അയച്ചിരുന്നു. രാഷ്ട്രീയരംഗത്ത് നിന്നുള്ള നിരവധി നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹക്ഷണത്തിലൂടെ കോൺഗ്രസുമായി നിലനിൽക്കുന്ന ഭിന്നത അവസാനിക്കുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

   First published: