• HOME
 • »
 • NEWS
 • »
 • india
 • »
 • പാർട്ടിഘടന അംഗീകരിച്ചാൽ ശശികലയെ എഐഎഡിഎംകെയിൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കും; ഒ പനീർസെൽവം

പാർട്ടിഘടന അംഗീകരിച്ചാൽ ശശികലയെ എഐഎഡിഎംകെയിൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കും; ഒ പനീർസെൽവം

പതിറ്റാണ്ടുകളോളം ജയലളിതയുടെ തോഴിയായിരുന്ന ശശികലയോട് വ്യക്തിപരമായി യാതൊരു പകയോ വിദ്വേഷമോ തനിക്കില്ല എന്നും അഭിമുഖത്തിൽ പനീർസെൽവം പറയുന്നു

sasikala, Paneerselvam

sasikala, Paneerselvam

 • Share this:
  നിലവിലെപാർട്ടി ഘടനയനുസരിച്ച് പ്രവർത്തിക്കാ൯ തയ്യാറാണെങ്കിൽ വികെ ശശികലയെ ആൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് (AIADMK) തിരിച്ചെടുക്കുന്നത് പരിഗണിക്കാമെന്ന് പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ ഒ പനീർസെൽവം. ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിലാണ് മു൯ മുഖ്യ മന്ത്രിയുടെ പ്രസ്താവന.വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എ.ഐ.ഡി.എം.കെയുടെ സാധ്യതകളെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

  “മുഖ്യമന്ത്രി (ഇ പളനിസ്വാമി) ശശികലയെ ഇനി പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എന്റെ അഭിപ്രായത്തിൽ നാല് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി എന്ന നിലയിൽ, അവൾ പാർട്ടിയുടെ ജനാധിപത്യ ഘടനാ സംവിധാനം അംഗീകരിക്കുകയാണെങ്കിൽ ഈ വിഷയം പരിഗണിക്കണം എന്നാണ്. ഒരു വ്യക്തി, അല്ലെങ്കിൽ ഒരു കുടുംബം എന്ന നിലയിലല്ല ഇപ്പോൾ പാർട്ടി പ്രവർത്തിക്കുന്നത്.”

  Also Read-'ഹെലികോപ്റ്റർ, ഒരു കോടി രൂപ, ഐഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷൻ': വോട്ടർമാർക്ക് വമ്പിച്ച വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥി

  ജയലളിതയുടെ മരണത്തിന് ശേഷം 2017 ഫെബ്രുവരിയിൽ പാർട്ടിയിൽ ശശികലയുടെ ഏകാധിപത്യം വന്നതിനെ തുടർന്ന് നേതാക്കൾക്ക് വിമത സ്വരം എടുക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു ഓ.പി.എസ്. അദ്ദേഹത്തോട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാ൯ ആവശ്യപ്പെട്ടപ്പോൾ പാർട്ടി തെന്നിന്ത്യയിൽ മൊത്തം ബിസിനസ് താൽപര്യങ്ങളുള്ള ശശികലയുടെയും കുടുംബത്തിന്റെ കൈയിൽ മാത്രം ഒതുങ്ങിപ്പോവരുത് എന്ന് പറഞ്ഞ് വിമത പോരാട്ടം നയിക്കുകയായിരുന്നു ഓ.പി.എസ്. അദ്ദേഹത്തിന്റെ വിമത സ്വരവും അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയെ അറസ്റ്റ് ചെയ്തതുമാണ് എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴിയൊരുക്കിയത്.

  Also Read-Explained | രാഷ്ട്രീയം ഉപേക്ഷിച്ച് ശശികല; ജയലളിതയുടെ അടുത്ത അനുയായി, മുഖ്യമന്ത്രിയാകാൻ കൊതിച്ച 'ചിന്നമ്മ'യെക്കുറിച്ചറിയാം

  താ൯ പൊതു ജീവിതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് ശശികല എഴുതിയ കത്തിൽ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പറഞ്ഞെങ്കിലും എത്ര കാലം എന്ന് കൃത്യമായി അവർ പ്രതിപാദിച്ചിട്ടില്ല. അതേസമയം, പതിറ്റാണ്ടുകളോളം ജയലളിതയുടെ തോഴിയായിരുന്ന ശശികലയോട് വ്യക്തിപരമായി യാതൊരു പകയോ വിദ്വേഷമോ തനിക്കില്ല എന്നും അഭിമുഖത്തിൽ പനീർസെൽവം പറയുന്നു. എന്നാൽ എന്തു കൊണ്ട് ജയയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് എന്തിനാണെന്നതിന് ശശികലയുടെ മങ്ങിയ പ്രതിച്ഛായ നന്നാക്കാ൯ വേണ്ടിയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി.  അതേസമയം ഓ.പി.എസിന്റെ പുതിയ അനുനയനീക്കം പാർട്ടിയിൽ ഉയർന്നു വരുന്ന പളനിസ്വാമിയുടെ അപ്രമാധിത്യം തകർക്കാ൯ വേണ്ടിയാണ് എന്നാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പറയുന്നത് “ഞങ്ങൾ മറ്റു പാർട്ടികളുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല എങ്കിലും പനീർസെൽവവും പളനിസ്വാമിയും തമ്മിൽ വളർന്നു വരുന്ന ഭിന്നത ഏറെ വ്യക്തമാണ്. തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ പളനിസ്വാമിയെ പരസ്യമായി പിന്തുണച്ചിട്ടു പോലുമില്ല ഓ.പി.എസ്.  ഇത്തരം സാഹചര്യത്തിൽ വേണം ശശികലയുടെ വിഷയം കാണാ൯,” ഡി.എം.കെ വക്താവായ മനു സുന്ദരം പറഞ്ഞു.

  എന്നാൽ തെരെഞ്ഞടുപ്പിന് ശേഷം ശശികലെയെ പാർട്ടിയിൽ തിരിച്ചെടുക്കുമെന്ന് വ്യാപകമായി സംസാരമുണ്ട്. അടുത്ത മാസം 6 നാണ് തമിഴ്നാട്ടിലും തെരെഞ്ഞെടുപ്പ്.
  Published by:Asha Sulfiker
  First published: