• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റോഡ‍് മോശമായാൽ കരാറുകാരന്റെ പുറത്ത് ബുൾഡോസർ കയറ്റും: കേന്ദ്രമന്ത്രി ഗഡ്കരി


Updated: December 7, 2018, 10:03 AM IST
റോഡ‍് മോശമായാൽ കരാറുകാരന്റെ പുറത്ത് ബുൾഡോസർ കയറ്റും: കേന്ദ്രമന്ത്രി ഗഡ്കരി

Updated: December 7, 2018, 10:03 AM IST
മുംബൈ: റോഡുകളാണ് രാജ്യത്തിന്റെ സമ്പത്തെന്നും റോഡുകളുടെ  ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ലെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. റോഡുകളെ മോശം അവസ്ഥയിൽ കണ്ടാൽ കരാറുകാരന്റെ പുറത്തുകൂടെ ബുൾഡോസര്‍ കയറ്റുമെന്നും ഗഡ്കരി പറഞ്ഞു.

'ഇതുവരെ പത്ത് ലക്ഷം കോടിയുടെ പ്രവൃത്തിക്കാണ് കരാർ നൽകിയത്. ഒരു കാര്യം അഭിമാനത്തോടെ തന്നെ പറയും. ഒരു കരാറുകാരനും പ്രവൃത്തിക്കുള്ള കരാർ ചോദിച്ച് ഡൽഹിയിലുള്ള എന്റെ ഓഫീസിലേക്ക് വരേണ്ടിവന്നിട്ടില്ല. മറ്റൊരു കാര്യം കൂടി പറയുന്നതിൽ മടിയില്ല. മോശാവസ്ഥയിലുള്ള റോ‍ഡ് കണ്ടാൽ ദേഹത്തുകൂടെ ബുൾഡോസർ കയറ്റുമെന്ന് വലിയ കരാറുകാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഈ റോഡുകൾ രാജ്യത്തിന്റെ സ്വത്താണ്. അതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല'- ഗഡ്കരി പറഞ്ഞു. തുഹിൻ എ സിൻഹയുടെ 'ഇന്ത്യ ഇൻസ്പെയേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഡ്കരി മുൻകൈയെടുത്ത് നടപ്പാക്കിയ പ്രവൃത്തികളെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്.

    Loading...

  • വിസ്മയിപ്പിക്കാൻ ടാറ്റയുടെ ഹാരിയർ



നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തെ വെനീസ് വിമാനത്താവളത്തിന്റെ മാതൃകയിൽ ജലപാതയുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ജലപാതയിലൂടെ 20 മിനിറ്റുകൊണ്ട് യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തിച്ചേരാം. വളരെ ചെറിയ ഒരു ന്യൂനപക്ഷം പൊതുതാൽപര്യ ഹർജികളുമായി പദ്ധതികൾക്ക് തടസം സൃഷ്ടിക്കുകയാണെന്നും പരിസ്ഥിതി പ്രവർത്തകരെ പരാമർ‌ശിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു. 'മുംബൈയിൽ ഞാൻ മന്ത്രിയായിരിക്കെ പദ്ധതികൾക്കെതിരെ നൂറോളം പരാതികളാണ് കോടതിയിലുണ്ടായിരുന്നത്. പരിസ്ഥിതിയുടെ കാര്യത്തിലും ഒരുവിട്ടുവീഴ്ചയും ചെയ്യില്ല. പരിസ്ഥിതി നാശം കൂടാതെ സാധ്യമായ മറ്റ് വഴികൾ തേടുന്നതിനുള്ള സാധ്യതകളുണ്ട്. എന്നാൽ, പരാതികൾ പദ്ധതികളെ വൈകിപ്പിക്കുകയാണ്' - അദ്ദേഹം പറഞ്ഞു.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍