ശനിയാഴ്ച വൈകുന്നേരം റാണി പക്ഷാലിക സിംഗ് (Rani Pakshalika Singh) പ്രചാരണത്തിനായി എത്തുമ്പോള്‍ ബാഹിലെ (Bah) പിനഹട്ടിലെ കാരകുല്‍ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ കുട്ടികള്‍ ഓടുന്നുണ്ടായിരുന്നു. റാണി പക്ഷാലികയുടെ അനുഗ്രഹത്തിനായി നാട്ടുകാര്‍ അവരുടെ പാദങ്ങളില്‍ തൊട്ടു. സ്ത്രീകള്‍ അവര്‍ക്ക് ചുറ്റും കൂടി.
പക്ഷാലികയുടെ കുടുംബം പതിറ്റാണ്ടുകളായി ബാഹില്‍ മത്സരിച്ച് വിജയിക്കാറുള്ളതാണ്. അവരുടെ ഭര്‍ത്താവ് രാജ മഹേന്ദ്ര അരിന്ദമാന്‍ സിംഗ് ബാഹില്‍ നിന്ന് ആറ് തവണ എംഎല്‍എ ആയിട്ടുണ്ട്. അതിനുമുമ്പ് ഭര്‍തൃപിതാവ് മഹാരാജ റിപുദമന്‍ സിംഗും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
എന്നാല്‍ ബിജെപി എംഎല്‍എയായ പക്ഷാലികയ്ക്ക് ഇത്തവണ വിജയത്തിന്റെ കാര്യത്തില്‍ ചില ആശങ്കകളുണ്ട്. കര്‍ഷകരുടെ വിള നശിപ്പിക്കുന്ന അലഞ്ഞുതിരിയുന്ന കന്നുകാലികളാണ് പ്രദേശത്ത് ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്നം. ആഗ്രയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാഹിലെ റോഡുകളിലെല്ലാം ഇത്തരത്തിലുള്ള കന്നുകാലികള്‍ പതിവ് കാഴ്ച്ചയാണ്.
ക്രമസമാധാനത്തിലും വികസനത്തിലും ബിജെപി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ജനങ്ങള്‍ കരുതുന്നു. എന്നാല്‍ നമ്മള് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം രാത്രികാലങ്ങളില്‍ വിളകള്‍ നശിപ്പിക്കുന്ന അലഞ്ഞു തിരിയുന്ന കന്നുകാലികളാണ്. ബിജെപി സര്‍ക്കാര്‍ ഇതിനായി നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ ധാരാളം ഗോശാലകള്‍ നിര്‍മ്മിക്കുന്നുണ്ട്. വയലുകളില്‍ അലഞ്ഞുതിരിയുന്നതിനുപകരം കൂടുതല്‍ കന്നുകാലികളെ ഈ ഗോശാലകളിലേക്ക് എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ഗോശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ''റാണി പക്ഷാലിക ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2017-ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് അന്നത്തെ സിറ്റിംഗ് എംഎല്‍എ രാജ മഹേന്ദ്ര അരിന്ദമാന്‍ സിംഗ് ബിജെപിയിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് ബിജെപി പക്ഷാലികയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
എന്തിനാണ് ബിജെപി രാജാവിന് പകരം രാജ്ഞിയെ തിരഞ്ഞെടുത്തത്?'' 30 വര്‍ഷം എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 30 വര്‍ഷം ഒരു നീണ്ട സമയമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി മുഖം മാറ്റാന്‍ തീരുമാനിച്ചത് ''അവര്‍ പറഞ്ഞു.
ആഗ്ര ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ രണ്ട് വനിതാ എം.എല്‍.എമാരുള്ള ബിജെപി ഇത്തവണ മൂന്ന് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ട്. സ്ത്രീകളാണ് പ്രധാനമെന്ന് ബിജെപി കരുതുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സ്ത്രീകള്‍ എന്നോട് സ്വതന്ത്രമായി സംസാരിക്കുന്നു. ഒരു പുരുഷനോട് സംസാരിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയുണ്ട്. എന്നാല്‍ എന്റെ നിയോജക മണ്ഡലത്തില്‍, നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഞാന്‍ മാറ്റിയിട്ടുണ്ട്'' റാണി പക്ഷാലികയുടെ രാജകീയ സ്ഥാനം ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ തടസ്സമാണോ എന്ന ചോദ്യത്തിന് മറുപടിയായി പക്ഷാലിക പറഞ്ഞു.
''ഞങ്ങള്‍ക്ക് എല്ലാവരുടെയും പേരും വീടും അറിയാം, അത് രാഷ്ട്രീയമായി സഹായിക്കുന്നുണ്ട്. ഞങ്ങള്‍ രാജകുടുംബത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ന് ഇന്ത്യ ഒന്നാണ്. രാജകീയത്വം ഇല്ല. പക്ഷേ, എന്റെ കുടുംബത്തിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'' അവര്‍ പറഞ്ഞു.
Also Read-വാഹനം വാങ്ങാന്‍ എത്തിയ കര്‍ഷകനെ അധിക്ഷേപിച്ച സംഭവം; വീട്ടിലെത്തി മാപ്പ് പറഞ്ഞ് ഷോറൂം ജീവനക്കാര്ബാഹില്, ബിഎസ്പി സ്ഥാനാര്‍ത്ഥി നിതിന്‍ വര്‍മ്മയില്‍ നിന്നാണ് റാണി പക്ഷാലിക പ്രധാന വെല്ലുവിളി നേരിടുന്നത്. 2007ല്‍ ബിഎസ്പി ഒരിക്കല്‍ ഈ സീറ്റില്‍ വിജയിച്ചിരുന്നു. രാജകുടുംബത്തെ പിന്തുണയ്ക്കുന്ന ഠാക്കൂര്‍, ബ്രാഹ്മണ വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്.
Mann ki Baath | നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഇളനീര് കച്ചവടക്കാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതെന്തിന്?''ഒരു വെല്ലുവിളിയെയും ഞാന്‍ നിസ്സാരമായി കാണുന്നില്ല. ചരിത്രപരമായി, ഞങ്ങള്‍ ഇവിടെ നിന്നുള്ളവരാണ്, ബാഹിലെ ജനങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം ഒരു എംഎല്‍എയും വോട്ടറും എന്ന നിലയിലല്ല, ഞങ്ങള്‍ ഒരു കുടുംബമാണ്, തലമുറകളായി ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ്,'' അവര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.