കൊൽക്കത്ത: 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതാദ്യമായാണ് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് അനുകൂലമായി മമത സംസാരിക്കുന്നത്.
കോൺഗ്രസ് എവിടെയൊക്കെയാണോ ശക്തം അവരെ അവിടെ പോരാടാൻ അനുവദിക്കണം. തങ്ങളുടെ പിന്തുണ കോൺഗ്രസിനുണ്ടാകും. അതിൽ തെറ്റില്ല. എന്നാൽ കോൺഗ്രസ് മറ്റ് പാർട്ടികൾക്കും പിന്തുണ നൽകണമെന്നും മമത ബാനർജി വ്യക്തമാക്കി.
Also Read- CBI തലപ്പത്ത് പുതിയ മുഖം; ആരാണ് പ്രവീൺ സൂദ്?
മറ്റ് പാർട്ടികളുടെ പിന്തുണയും കോൺഗ്രസിന് ലഭിക്കേണ്ടതുണ്ടെന്നും മമത ചൂണ്ടിക്കാട്ടി. സീറ്റ് വിഭജനത്തിൽ പ്രാദേശിക പാർട്ടികൾക്ക് അവരുടെ ശക്തിയനുസരിച്ചുള്ള പ്രാധാന്യം വേണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അടിവരയിട്ടു.
കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒഴിച്ച് മറ്റിടങ്ങളിൽ മറ്റ് പാർട്ടികളെ പിന്തുണയ്ക്കാൻ കോൺഗ്രസും തയ്യാറാകണം. ശക്തരായ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യം വേണമെന്നാണ് മമത പറഞ്ഞത്.
കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തെ മമത ബാനർജി അഭിനന്ദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.