കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നു; പ്രമേയം രാജ്യസഭയും പാസാക്കി
കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നു; പ്രമേയം രാജ്യസഭയും പാസാക്കി
ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടി സംവരണാനുകൂല്യങ്ങള്‍ ബാധകമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലും രാജ്യസഭ പാസാക്കി
amit-shah
Last Updated :
Share this:
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കി. പിൻവാതിലിലൂടെ അധികാരം പിടിക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്ന് പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം 132 തവണയാണ് ആർട്ടിക്കിൾ 356 പ്രയോഗിച്ചിട്ടുള്ളതെന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ട് അമിത് ഷാ പറഞ്ഞു.
കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അവിടുത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കുകയും അവരെ അമ്പരിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതി ഭരണം തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടി സംവരണാനുകൂല്യങ്ങള്‍ ബാധകമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലും രാജ്യസഭ പാസാക്കി. നിയന്ത്രണരേഖയ്ക്ക് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നേരത്തെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്.
പ്രമേയവും ബില്ലും നേരത്തെ ലോക്സഭയും പാസാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.