നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വിമർശനം ഉന്നയിക്കുന്ന ഓരോ വ്യക്തിക്കുമെതിരെ കേസെടുക്കുമോ'? മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കോടതി

  'വിമർശനം ഉന്നയിക്കുന്ന ഓരോ വ്യക്തിക്കുമെതിരെ കേസെടുക്കുമോ'? മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കോടതി

  ട്വിറ്ററിൽ എന്തെങ്കിലും പറയുന്ന ഓരോ ആൾക്കെതിരെയും നിങ്ങൾ നടപടിയെടുക്കുമോ? അങ്ങനെ എത്ര പേർക്കെതിരെ നിങ്ങൾ നടപടികളെടുക്കും? കോടതി ചോദിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: ട്വിറ്ററിൽ വിമര്‍ശനം ഉന്നയിക്കുന്ന എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കുമോയെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സർക്കാരിനെതിരെ സുനൈന ഹോളെ എന്ന സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മകനും ടൂറിസം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവർക്കെതിരെ ട്വീറ്റ് ചെയ്തു എന്നാരോപിച്ച് മുംബൈ പൊലീസ് സുനൈനയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ ഇവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്.

   Also Read-കോവിഡ് പ്രതിസന്ധിക്കിടെ യുവതികളുടെ ആത്മഹത്യാനിരക്ക് ഉയരുന്നു; ഈ കണക്കുകൾ ഒരു മുന്നറിയിപ്പോ?

   സര്‍ക്കാരിന്‍റെ ചില പോളിസികളെ വിമർശിച്ചു കൊണ്ട് സ്വന്തം അഭിപ്രായമാണ് തന്‍റെ കക്ഷി രേഖപ്പെടുത്തിയതെന്നാണ് സുനൈനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് എസ്.എസ് ഷിൻഡെ, എംഎസ് കാർത്തിക് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയപാർട്ടികളെയും അവരുടെ പോളിസികളെയും വിമർശിക്കുമ്പോൾ പൊതുജനം കുറച്ചു കൂടി സംയമനം പാലിക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാടിലുറച്ച് പ്രോസിക്യൂട്ടർ ജയേഷ് യാഗ്നിഷ് കോടതിയിൽ വാദിച്ചത്.

   Also Read-Silk Smitha | സിൽക്ക് സ്മിത; തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയ്ക്ക് അറുപതാം പിറന്നാൾ

   ഈ വാദം അംഗീകരിച്ച കോടതി, ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരു വ്യക്തിയുടെ അവകാശങ്ങളെ ലംഘിക്കുന്ന തരത്തിലാകരുതെന്നാണ് അറിയിച്ചത്. പക്ഷെ പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടാന്‍ ജനാധിപത്യഭരണകൂടത്തിലെ സംവിധാനങ്ങൾ തയ്യാറാകണെന്നും കൂട്ടിച്ചേർത്തു. 'ആത്യന്തികമായി പറഞ്ഞാൽ സമൂഹവും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഒരു ബാലൻസ് നിലനിർത്തണം. ട്വിറ്ററിൽ എന്തെങ്കിലും പറയുന്ന ഓരോ ആൾക്കെതിരെയും നിങ്ങൾ നടപടിയെടുക്കുമോ? അങ്ങനെ എത്ര പേർക്കെതിരെ നിങ്ങൾ നടപടികളെടുക്കും? കോടതി ചോദിച്ചു.

   Also Read-രണ്ടു കാമുകിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു; ഇനി ഒന്നിച്ച് ഗർഭിണികളാകണം; ആഗ്രഹം പ്രകടിപ്പിച്ച് യുവാവ്

   ട്വീറ്റിന് പിന്നിലെ സുനൈനയുടെ ലക്ഷ്യം എന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതോടെ എഫ്‌ഐ‌ആറിലെ ഒഴിവാക്കലുകളുടെ അടിസ്ഥാനത്തിൽ ഹോളിക്കെതിരായ എഫ്‌ഐ‌ആർ റദ്ദാക്കാമോ, അല്ലെങ്കിൽ കേസിൽ പോലീസ് അന്വേഷണം അവസാനിക്കുന്നതുവരെ കോടതി കാത്തിരിക്കേണ്ടതുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. ഈ വിഷയത്തിൽ പരാതിക്കാരിയുടെ അഭിഭാഷകന്‍റെ അഭിപ്രായം കോടതി തേടിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}