• HOME
  • »
  • NEWS
  • »
  • india
  • »
  • ഡീബ്രീഫിംഗ് കഴിഞ്ഞു; അഭിനന്ദന്‍ അവധിയില്‍

ഡീബ്രീഫിംഗ് കഴിഞ്ഞു; അഭിനന്ദന്‍ അവധിയില്‍

മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കു ശേഷമെ അഭിനന്ദന്‍ പൈലറ്റായി ജോലിയിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന് വ്യക്തമാകൂ.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയില്‍നിന്നും മടങ്ങിയെത്തിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ഡിബ്രീഫിംഗ് പൂര്‍ത്തിയായി. വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീബ്രീഫിംഗ് പൂര്‍ത്തിയായതിനു പിന്നാലെ അഭിനന്ദന്‍ ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചതായും വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

    മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കു ശേഷമെ അഭിനന്ദന്‍ പൈലറ്റായി ജോലിയിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന് വ്യക്തമാകൂ.

    അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയതിനുപിന്നാലെയാണ് സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗം അദ്ദേഹത്തെക്കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.



    Also Read മുംബെയില്‍ നടപ്പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി; 32 പേര്‍ക്ക് പരുക്ക്

    മാര്‍ച്ച് മൂന്നിന് നടത്തിയ എം.ആര്‍.ഐ സ്‌കാനിംഗില്‍ അഭിനന്ദന്റെ ശരീരത്തില്‍ പാകിസ്താന്‍ മറ്റ് ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു വ്യക്തമായിരുന്നു. വിമാനം തകര്‍ന്നപ്പോള്‍ താഴേക്ക് ചാടുന്നതിനിടയില്‍ അഭിനന്ദിന്റെ നട്ടെല്ലിന് കീഴ് ഭാഗത്ത് പരുക്കേറ്റതായും പരിശോധനയില്‍ കണ്ടെത്തി.

    ഫെബ്രുവരി 27-നാണ് അഭിനന്ദന്‍ പറത്തിയിരുന്ന യുദ്ധവിമാനം തകര്‍ന്നുവീണതും പാക് സൈന്യത്തിന്റെ പിടിയിലായതും.



    First published: