ന്യൂഡൽഹി: പാക് പിടിയിൽ നിന്ന് മോചിതനായ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വർത്തമാനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അഭിനന്ദന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നും ലോക്സഭയില്‍ അധീര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു. ബിഹാറിൽ കുട്ടികളുടെ മരണമുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അധീര്‍ രഞ്ജന്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
ടു ജിയിലും കല്‍ക്കരിപ്പാട അഴിമതിയിലും ഉൾപ്പെട്ട ആരെയെങ്കിലും പിടികൂടാനായോ?. നിങ്ങള്‍ക്ക് സോണിയാഗാന്ധിയെയും രാഹുലിനെയും അഴികള്‍ക്കുള്ളിലാക്കാന്‍ കഴിഞ്ഞോ?എന്ന ചോദ്യങ്ങളുന്നയിച്ച ചൗധരി അവരെ കള്ളന്മാരെന്ന വിളിച്ചാണ് നിങ്ങള്‍ അധികാരത്തില്‍ വന്നതെന്നും ബിജെപിസർക്കാരിനെ കുറ്റപ്പെടുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.