ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള മോദി സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ പരാമർശത്തിൽ ഉപദേശവുമായി പ്രിയങ്ക ഗാന്ധി. ക്രിക്കറ്റ് മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക ഉപദേശം നൽകിയിരിക്കുന്നത്.
ഓലയും ഊബറും ഉപയോഗിക്കുന്നത് കാരണമാണ് വാഹന വിപണിയിൽ മാന്ദ്യം ഉണ്ടായതെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ടെലിവിഷനില്‍ കാണുന്ന തരത്തിലുള്ള കണക്കുകള്‍ തെറ്റാണെന്നും കണക്കുകള്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്ന സമയത്ത് ഐന്‍സ്റ്റീനെ പോലും സഹായിച്ചിരുന്നില്ല എന്നായിരുന്നു ഗോയലിന്റെ മറുപടി. ഇതിനെ പരിഹസിച്ചാണ് പ്രിയങ്കയുടെ ഉപദേശം.
ശരിയായ ക്യാച്ച് ലഭിക്കാൻ, പന്തിൽ ശ്രദ്ധ പുലർത്തുകയും കളിയുടെ സാരാംശം മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ നിങ്ങൾ ഗുരുത്വാകർഷണത്തെയും ഗണിതത്തെയും ഓലയെയും ഊബറിനെയും കുറ്റപ്പെടുത്തും- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഒരു ക്രിക്കറ്റ് മത്സരത്തിലെ ക്യാച്ച് വീഡിയോ ഷെയർ ചെയ്ത് കൊണ്ടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
सही कैच पकड़ने के लिए अंत तक गेंद पर नजर और खेल की सच्ची भावना होनी जरुरी है। वरना आप सारा दोष #gravity, गणित, ओला-उबर और इधर-उधर की बातों पर मढ़ते रहेंगे।
'സമ്പദ് വ്യവസ്ഥയ്ക്കായി പൊതു താത്പര്യാർഥം' എന്ന കുറിപ്പോടെയാണ് പ്രിയങ്ക ഉപദേശം നൽകിയിരിക്കുന്നത്.
നിർമല സീതാരാമന്റെയും പീയുഷ് ഗോയലിന്റെയും പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരിഹാസത്തിന് കാരണമായി. ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്റ്റീൻ ആണെങ്കിൽ ന്യൂട്ടൻ എന്ത് ചെയ്തെന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.