ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ 52 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് 55 സീറ്റുകള്‍ വേണമെന്നിരിക്കെ തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷ നേതാവില്ലാതെ തന്നെയാകും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുക.
പ്രതിപക്ഷ നേതാവിന് കേന്ദ്ര വിജിലന്‍സ് കമ്മീഷനിലും ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലും, ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷനിലും അംഗത്വം ലഭിക്കുമെന്നിരിക്കെ കോണ്‍ഗ്രസിനും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇത്തവണയും ഇവിടെ കാഴ്ചക്കാരുടെ സ്ഥാനം മാത്രമെ ഉണ്ടാവുകയുള്ളു.
Also Read: 'വീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ'
പാര്‍ലമെന്ററി നിയമമനുസരിച്ച് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റിലെ ആകെ അംഗബലത്തിന്റെ 10 ശതമാനമോ അല്ലെങ്കില്‍ 55 ശതമാനം സീറ്റോ ലഭിക്കണം. എന്നാല്‍ ഇത്തവണയും ഈ മാര്ജിനിലെത്താന് കോണ്‍ഗ്രസിന് കഴിയുകയില്ല.
പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയാതെ വരുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ഒറ്റയ്ക്ക് മുന്നേറുകയാണ് ബിജെപി 303 സീറ്റുകളിലാണ് ബിജെപിയുടെ ലീഡ്. ആകെ 353 സീറ്റുകളിലാണ് നിലവില്‍ എന്‍ഡിഎ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്.
2014 ലെ മോദി തരംഗത്തില്‍ 44 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണയും പിടിച്ച് നില്ക്കാന് കഴിഞ്ഞില്. പഞ്ചാബിലും കേരളത്തിലും മാത്രമാണ് കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തിലെ 20 സീറ്റില്‍ 19 ഇടത്തും കോണ്‍ഗ്രസിന് വിജയിക്കാനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.