• HOME
  • »
  • NEWS
  • »
  • india
  • »
  • Triple Talaq Bill | മുത്തലാഖ് ബിൽ വാർഷികം ആഘോഷിക്കാൻ ബിജെപി; 'മുസ്ലീം മഹിള അധികാർ ദിവസ്' ആയി ആചരിക്കും

Triple Talaq Bill | മുത്തലാഖ് ബിൽ വാർഷികം ആഘോഷിക്കാൻ ബിജെപി; 'മുസ്ലീം മഹിള അധികാർ ദിവസ്' ആയി ആചരിക്കും

മുത്തലാഖ് ഒഴിവാക്കിയതിന്റെ പ്രയോജനത്തെക്കുറിച്ച് സ്ത്രീകൾ സംസാരിക്കുന്ന വീഡിയോകളുടെ ഒരു പരമ്പരയും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്

News18 Malayalam

News18 Malayalam

  • Share this:
    മുത്തലാഖ് ബിൽ പാസാക്കിയതിന്‍റെ ഒന്നാം വാർഷികം വിപുലമായി ആചരിക്കാൻ ബിജെപി തീരുമാനിച്ചു. ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ 'മുസ്ലീം മഹിള അധികാർ ദിവസ്' എന്ന പേരിലാണ് മുത്തലാഖ് വാർഷികം ആചരിക്കുക. മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയും ലിംഗസമത്വം ഉറപ്പാക്കുകയും ചെയ്ത നടപടിയായാണ് മുത്തലാഖ് ബില്ലിനെ ബിജെപി നോക്കിക്കാണുന്നത്.

    1985ൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തി ഷാ ബാനോ കേസിൽ ഇരയ്ക്ക് നീതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇക്കാര്യത്തിൽ പ്രചരണം നടത്തുന്നത്. ഷാ ബാനോയ്ക്ക് നീതി നിഷേധിച്ചച് ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ സ്വീകരിച്ച പിന്തിരിപ്പൻ നിയമം എടുത്തുകളഞ്ഞ ദിവസമായാണ് മുത്തലാഖ് ബില്ലിനെ അടയാളപ്പെടുത്തുന്നതെന്ന് ബിജെപി പറയുന്നു.

    'മുസ്ലീം മഹിള അധികാർ ദിവസ്' ആചരണത്തിന്‍റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ചെറിയ യോഗങ്ങൾ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വി, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവർ വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തുടനീളമുള്ള സ്ത്രീകളെ അഭിസംബോധന ചെയ്യും.

    മുത്തലാഖ് ഒഴിവാക്കിയതിന്റെ പ്രയോജനത്തെക്കുറിച്ച് സ്ത്രീകൾ സംസാരിക്കുന്ന വീഡിയോകളുടെ ഒരു പരമ്പരയും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ എടുത്തുകാട്ടി, # മുസ്‌ലിം സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കാൻ ധീരമായ നടപടി സ്വീകരിച്ച ഒരാളാണ് #ThankYouModiBhaijaan എന്ന ഹാഷ്‌ടാഗ് ക്യാംപയ്നും ആരംഭിച്ചിണ്ട്.

    “ഈ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കഴിയാതെ വർഷങ്ങൾ പാഴായി. മുത്തലാഖ് നിരോധനം പോലെയുള്ള നടപടി സ്വീകരിക്കാൻ വളരെയധികം രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രയുടെ നേതൃത്വം അത് ചെയ്തു"- ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി സിഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞു, “ഇത് തീർച്ചയായും നിരവധി പ്രതിബന്ധങ്ങൾ ഇല്ലാതാക്കുകയും ലിംഗസമത്വത്തിന് വലിയ തോതിൽ സഹായിക്കുകയും ചെയ്തു”- നഖ്‌വി കൂട്ടിച്ചേർത്തു.

    സർക്കാരിന് ലഭ്യമായ കണക്കുകൾ പ്രകാരം, 1985 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുത്തലാഖ് കേസുകളുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ 83% വരെ കുറഞ്ഞു. ജനസാന്ദ്രതയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിനു മുമ്പ് 63,400 മുത്തലാഖ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 ഓഗസ്റ്റിനുശേഷം 281 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

    കഴിഞ്ഞ വർഷം വരെ ബീഹാറിൽ 38,617 മുത്തലാഖ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 49 കേസുകൾ മാത്രമായിട്ടുണ്ട്.

    ബിൽ പാസാകുന്നതിന് മുമ്പ് തെലങ്കാനയിലും ആന്ധ്രയിലും 41,300 കേസുകൾ ഉണ്ടായിരുന്നു. ബില്ലിന്റെ ഒന്നാം വാർഷികമാകുമ്പോൾ 203 കേസുകൾ മാത്രമാണുള്ളത്. പശ്ചിമ ബംഗാളിൽ 2019 വരെ 51,800 കേസുകളാണുണ്ടായിരുന്നത്. ഇപ്പോൾ ഇത് 208 ആയി കുറഞ്ഞു.
    TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
    മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന മുസ്ലീം സ്ത്രീകൾ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) ബിൽ, 2019, ജൂലൈ 30 ന് പാർലമെന്റ് പാസാക്കി. ഒരു മുസ്ലീം പുരുഷൻ മുത്തലാഖ് ചൊല്ലിയാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നതാണ് ബിൽ. മോദി സർക്കാർ 2017 ഡിസംബറിലാണ് മുത്തലാഖ് ബിൽ ആദ്യമായി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ രാജ്യസഭയിൽ ബിൽ പാസാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെങ്കിലും 2017 ലെ സുപ്രീം കോടതി വിധി തലാഖ്-ഇ-ബിദ്ദത്തിനെ, സാധാരണയായി മുത്തലാഖ് എന്ന് വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുത്തലാഖ് നിരോധിച്ചുകൊണ്ട് 2019 ഫെബ്രുവരി 21 ന് ഒരു ഓർഡിനൻസും ബില്ലും സർക്കാർ പാർലമെന്‍റിൽ കൊണ്ടുവന്നു. പിന്നീട് ചർച്ചകൾക്കുശേഷം അത് പാസാക്കുകയായിരുന്നു.

    ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാൻ, യുഎഇ, ബംഗ്ലാദേശ് എന്നിവ ഈ അരാജകത്വം വർഷങ്ങൾക്കുമുമ്പ് നിരോധിച്ചിരുന്നു.
    Published by:Anuraj GR
    First published: