• HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്നു വർഷമായി കെട്ടിടമില്ല; മരത്തണലിൽ പഠിക്കാൻ നിർബന്ധിതരായി പ്രൈമറി സ്കൂൾ വിദ്യാർഥികൾ

മൂന്നു വർഷമായി കെട്ടിടമില്ല; മരത്തണലിൽ പഠിക്കാൻ നിർബന്ധിതരായി പ്രൈമറി സ്കൂൾ വിദ്യാർഥികൾ

ഇപ്പോൾ ഈ വിദ്യാലയത്തിൽ രണ്ട് അധ്യാപകരാണ് ഉള്ളത്. കഴിഞ്ഞ മൂന്നുവർഷമായി ഒരു മരത്തിന് താഴെ ഇരുത്തിയാണ് ഈ അധ്യാപകർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത്.

News 18

News 18

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: കെട്ടിടമില്ലാത്തതിനാൽ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ പഠിക്കുന്നത് തുറസ്സായ സ്ഥലത്ത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുലം ജില്ലയിലാണ് സംഭവം. സ്കൂളിൽ ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ലാത്തതിനാലാണ് കുട്ടികൾക്ക് പുറത്തിരുന്ന് പഠിക്കേണ്ടി വരുന്നത്.

    അഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ദേവകിവട ഗ്രാമത്തിലെ ഒരു സ്ഥലം മദുവാലസ റിസർവോയർ നിർമാണത്തിനായി ഏറ്റെടുക്കുകയും കിൻജംഗി ഗ്രാമത്തിന് സമീപം ആർ & ആർ കോളനി നിർമിക്കുകയും ചെയ്തത്. ഈ ഗ്രാമത്തിൽ 35 കുട്ടികളുണ്ട്. ടിഡിപി സർക്കാർ ഭരണകാലത്ത് 2016ലാണ് ഇവിടെയൊരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നത്. സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും വിവിധ കാരണങ്ങളാൽ ഇതിന്‍റെ നിർമാണം പാതിവഴിയിൽ നിർത്തുകയായിരുന്നു.

    ഇപ്പോൾ ഈ വിദ്യാലയത്തിൽ രണ്ട് അധ്യാപകരാണ് ഉള്ളത്. കഴിഞ്ഞ മൂന്നുവർഷമായി ഒരു മരത്തിന് താഴെ ഇരുത്തിയാണ് ഈ അധ്യാപകർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത്.

    ഹോട്ടലിനുള്ളിൽ യുവതിയെ കടന്നുപിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
     " ആകെ 35 വിദ്യാർഥികളാണ് ഉള്ളത്, എല്ലാവരും സ്കൂളിൽ വരാൻ താൽപര്യം ഉള്ളവരാണ്. പക്ഷേ, ഞങ്ങൾക്ക് ഒരു സ്കൂൾ കെട്ടിടമില്ല. സ്കൂൾ കെട്ടിടത്തിനായി ഞങ്ങൾ മൂന്നുവർഷത്തോളം കാത്തിരുന്നു എന്നാൽ, സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് നല്ല പ്രതികരണമൊന്നും ലഭിച്ചില്ല. അതിനാൽ, വൃക്ഷ തണലിൽ സ്കൂൾ പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് ഇപ്പോഴെങ്കിലും കെട്ടിടത്തിന്‍റെ നിർമാണം സർക്കാർ പൂർത്തിയാക്കണം" - അധ്യാപകരിലൊരാളായ മധുസുദൻ പറഞ്ഞു.

    "ഞങ്ങൾക്ക് മറ്റ് കുട്ടികളെ പോലെ സ്കൂളിൽ പോകാൻ ആഗ്രഹമുണ്ട്, പക്ഷേ, ഞങ്ങൾക്ക് ഒരു സ്കൂളില്ല. അതിനാൽ അധ്യാപകർ മരത്തണലിലാണ് പഠിപ്പിക്കുന്നത്. വയലുകളിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. ഞങ്ങൾ ദിവസവും ഒരു സ്കൂൾ ബാഗും ചാക്കും കൊണ്ടുപോകുന്നു. ക്ലാസിൽ മരങ്ങൾക്കടിയിൽ ഇരിക്കാൻ ചാക്ക് ഉപയോഗിക്കുന്നു" നാലാംക്ലാസ് വിദ്യാർത്ഥി ഭാനു പ്രസാദ് പറഞ്ഞു.
    First published: