'കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല': ആത്മഹത്യ ചെയ്യാൻ പ്രധാനമന്ത്രിയുടെ അനുമതി തേടി യുപിയിലെ ഒരു കുടുംബം
ചന്ദ്രപാല്‍ സിംഗ് എന്ന കര്‍ഷകനും അയാളുടെ മൂന്ന് പെണ്മക്കളും അടങ്ങിയ കുടുംബമാണ് ദാഹജലം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവന് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുവാദം തേടിയിരിക്കുന്നത്.
news18
Updated: June 16, 2019, 1:05 PM IST

suicide
- News18
- Last Updated: June 16, 2019, 1:05 PM IST IST
ഹത്റസ്: കുടിവെള്ളമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ഹത്റസ് ജില്ലയില്‍ നിന്നുള്ള ചന്ദ്രപാല്‍ സിംഗ് എന്ന കര്‍ഷകനും അയാളുടെ മൂന്ന് പെണ്മക്കളും അടങ്ങിയ കുടുംബമാണ് ദാഹജലം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവന് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുവാദം തേടിയിരിക്കുന്നത്.
Also Read-ഭീകരാക്രമണത്തിന് സാധ്യത: ഇന്ത്യക്കും യുഎസിനും മുന്നറിയിപ്പ് നൽകി പാകിസ്താൻ; കാശ്മീരിൽ അതീവ ജാഗ്രത
അവരുടെ പ്രദേശത്ത് നിന്ന് ഉപ്പു രസമുള്ള വെള്ളമാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികളുമായി നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അദ്ദേഹം സമീപിച്ചിരുന്നു എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. ' ഈ വെള്ളം ഞങ്ങള്‍ക്ക് കുടിക്കാന്‍ കഴിയില്ല.. എന്റെ മക്കള്‍ വെള്ളം കുടിച്ച ശേഷം തുപ്പിക്കളയുകയാണ് ചെയ്യുന്നത്. അമിതമായ ഉപ്പു കാരണം കാര്‍ഷിക വിളകളും നശിക്കുകയാണ്.. കുടുംബത്തിനായി കുപ്പിവെള്ളം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല.. സഹായം ചോദിച്ചുള്ള എന്റെ അഭ്യര്‍ഥനകളും അധികാരികള്‍ കേട്ടില്ലെന്ന് നടിക്കുകയാണ്.. അതുകൊണ്ട് തന്നെ എന്റെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്മക്കളുടെയും ജീവിതം അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയോട് അനുവാദം തേടിയിരിക്കുകയാണ്'.. ചന്ദ്രപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Also Read-ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിഭാഗത്തെ അവരുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി
ഹത്റസ് മേഖലയിലെ ഭൂരിഭാഗം ആളുകളും വെള്ളം ലഭിക്കാതെ ദുരിതത്തിലാണ്. വെള്ളത്തിലെ ഉപ്പിന്റെ അളവ് വളരെയധികം കൂടുതലയാതിനാല്‍ മൃഗങ്ങള്‍ പോലും കുടിക്കുന്നില്ലെന്നാണ് പരാതി. നാല് കിലോമീറ്ററോളം നടന്നു വേണം ശുദ്ധജലം എത്തിക്കാനെന്നും ഇവര്‍ പറയുന്നു.

Loading...