നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ ആർക്കും തടുക്കാനാകില്ല': മഹാരാഷ്ട്രയിൽ ബിജെപി തിരിച്ചുവരുമെന്ന് ഫഡ്നവിസ്

  'ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ ആർക്കും തടുക്കാനാകില്ല': മഹാരാഷ്ട്രയിൽ ബിജെപി തിരിച്ചുവരുമെന്ന് ഫഡ്നവിസ്

  ' ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും നിങ്ങളെ തടുക്കാനാവില്ല.. അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ തിരികെ വന്നിരിക്കും..'

  devendra-fadnavis

  devendra-fadnavis

  • News18
  • Last Updated :
  • Share this:
   പൂനെ: ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് നിശ്ചയദാർഢ്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ' ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും നിങ്ങളെ തടുക്കാനാവില്ല.. അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ തിരികെ വന്നിരിക്കും..' എന്നായിരുന്നു പുനെയില്‍ നടന്ന ഒരു ചടങ്ങിൽ ബിജെപി നേതാവ് വ്യക്തമാക്കിയത്.

   'ഭരണത്തിലാണെങ്കിലും പ്രതിപക്ഷമാണെങ്കിലും നേർപാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് താനിവിടെ വന്നിരിക്കുന്നത്.. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകും..' ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഫഡ്നവിസ് പറഞ്ഞു.

   Also Read-'മൂന്ന് തവണയാണ് അവർ കയറിപ്പിടിച്ചത്; ഇപ്പോഴും ഭീതിയിലാണ്': ക്യാംപസിനുള്ളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം വിവരിച്ച് വിദ്യാർഥികൾ

   ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഞാന്‍ വീണ്ടും അധികാരത്തിലേറും' എന്നതായിരുന്നു ഫഡ്നവിസിന്റെ പ്രചരണ മുദ്രാവാക്യം. സഖ്യകക്ഷിയായ ശിവസേനയുമായി ചേര്‍ന്ന് ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും സീറ്റ് തര്‍ക്കത്തെ തുടർന്ന് ബന്ധത്തിൽ വിള്ളൽ വീണു. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഫഡ്നവിസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മണിക്കൂറുകൾ മാത്രമെ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു.

   ഒടുവിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേറുകയും ചെയ്തു.
   First published:
   )}