ആസ്തി 193 കോടി: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ ധനികയായ സ്ഥാനാർഥിയായി പൂനം സിൻഹ

193 കോടി രൂപയുടെ ആസ്തിയാണ് പൂനത്തിനുള്ളത്. മുൻ ബോളിവുഡ് താരം കൂടിയായ പൂനം സിൻഹ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ലഖ്നൗവിൽ നിന്നാണ് മത്സരിക്കുന്നത്.

news18
Updated: May 1, 2019, 8:13 AM IST
ആസ്തി 193 കോടി: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ ധനികയായ സ്ഥാനാർഥിയായി പൂനം സിൻഹ
poonam-sinha
  • News18
  • Last Updated: May 1, 2019, 8:13 AM IST
  • Share this:
ന്യൂഡൽഹി : അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും സമ്പന്നയായ സ്ഥാനാർഥി കോൺഗ്രസ് നേതാവ് ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ. 193 കോടി രൂപയുടെ ആസ്തിയാണ് പൂനത്തിനുള്ളത്. മുൻ ബോളിവുഡ് താരം കൂടിയായ പൂനം സിൻഹ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ലഖ്നൗവിൽ നിന്നാണ് മത്സരിക്കുന്നത്. നാഷണല്‍ ഇലക്ഷന്‍ വാച്ച് , അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് സ്ഥാനാര്‍ഥികളുടെ ആസ്തി വിവരക്കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

Also Read-ശതകോടീശ്വരിയായ BJP സ്ഥാനാര്‍ഥി: ഹേമമാലിനിയുടെ ആസ്തി 101 കോടി

സ്ഥാനാർഥികളിൽ സമ്പന്നരുടെ പട്ടികയിൽ പൂനത്തിന് തൊട്ടു പിന്നിലുള്ളത് സമാജ് വാദി പാർട്ടിയുടെ തന്നെ സീതാപുര്‍ സ്ഥാനാര്‍ഥി വിജയ് മിശ്രയാണ്. 177 കോടി രൂപയുടെ ആസ്ഥിയാണ് ഇയാൾക്കുള്ളത്. 77 കോടി രൂപയുടെ ആസ്തിയുമായി ഹസാരിബാഗിലെ ബിജെപി സ്ഥാനാർഥി ജയന്ത് സിൻഹയാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്തെ മെയ് ആറിനാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആകെ മത്സരിക്കുന്നത 668 സ്ഥാനാർഥികളിൽ 184 പേർ ഒരു കോടിക്ക് പുറത്ത് ആസ്തിയുള്ളവരാണ്. ഇതില്‍ കൂടുതലും ബിജെപി അംഗങ്ങളും. മൂന്ന് സ്ഥാനാർഥികൾ തങ്ങൾക്ക് സ്വത്തു വകകൾ ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ആകെയുള്ള 48 ബിജെപി സ്ഥാനാർഥികളില്‍ 38 പേരും 45 കോൺഗ്രസ് സ്ഥാനാർഥികളില്ഡ 32 പേരും ബിഎസ്പിയുടെ 33 ല്‍ 17ഉം സമാജ് വാദിയുടെ 9 പേരിൽ എട്ടും 252 സ്വതന്ത്ര്യ സ്ഥാനാർഥികളിൽ 31 പേരും ഒരു കോടിക്ക് പുറത്ത് ആസ്തിയുള്ളവരാണ്.

First published: May 1, 2019, 8:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading