• HOME
 • »
 • NEWS
 • »
 • india
 • »
 • രാജ്യസഭ തെരഞ്ഞെടുപ്പ് : കര്‍ണാടകയിലെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയുടെ ആസ്തി 817 കോടി രൂപ

രാജ്യസഭ തെരഞ്ഞെടുപ്പ് : കര്‍ണാടകയിലെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയുടെ ആസ്തി 817 കോടി രൂപ

മുന്‍ രാജ്യസഭാ എംപി കൂടിയായ കുപേന്ദ്ര റെഡ്ഡിയുടെ കുടുംബ ആസ്തി 8 വര്‍ഷം മുന്‍പ് 482 കോടിയായിരുന്നു. 76 ശതമാനത്തോളം വളര്‍ച്ചയാണ് ഈ കാലയളവില്‍ ഇദ്ദേഹം നേടിയിരിക്കുന്നത്

 • Share this:
  ബെംഗളൂരു : കര്‍ണാടകയില്‍ (Karnataka) രാജ്യസഭാ തെരഞ്ഞെടുപ്പിനായി (Rajya Sabha Election)  പത്രിക നല്‍കിയവരില്‍ ശതകോടീശ്വരനും. ജനതാദള്‍ (എസ്) (Janata Dal) സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായി  ഡി.കുപേന്ദ്ര റെഡ്ഡിയാണ് (D. Kupendra Reddy) പത്രിക നല്‍കിയ 6 പേരില്‍ ഏറ്റവും സമ്പന്നന്‍. 817 കോടി രൂപയുടെ കുടുംബ ആസ്തി ഇദ്ദേഹത്തിന്‍റെ പേരിലുണ്ടെന്നാണ് പത്രികയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

  മുന്‍ രാജ്യസഭാ എംപി കൂടിയായ കുപേന്ദ്ര റെഡ്ഡിയുടെ കുടുംബ ആസ്തി 8 വര്‍ഷം മുന്‍പ് 482 കോടിയായിരുന്നു. 76 ശതമാനത്തോളം വളര്‍ച്ചയാണ് ഈ കാലയളവില്‍ ഇദ്ദേഹം നേടിയിരിക്കുന്നത്.

  Also Read- നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍ നിന്ന്; പീയുഷ് ഗോയല്‍ മഹാരാഷ്ട്രയില്‍; ബിജെപി സ്ഥാനാര്‍ഥി പട്ടിക

  നിയമസഭ അംഗ ബലത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ നിന്ന് ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെയുമാണ് വിജയിപ്പിക്കാന്‍ കഴിയുന്നത്. 45 പേരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാനവശ്യമുള്ളത്, 32 അംഗങ്ങള്‍ മാത്രമുള്ള ജനതാദളിന് സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയില്ല. ഇതിനിടെ ബിജെപി മൂന്നാം സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചതോടെ പ്രതീക്ഷ നഷ്ടപ്പെട്ട ജനതാദള്‍ നേതൃത്വം ശതകോടീശ്വരനെ കളത്തിലിറക്കിയാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്.

  Popular Front പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള 23 ബാങ്ക് അക്കൗണ്ടുകൾ ED മരവിപ്പിച്ചു;കള്ളപ്പണം വെളുപ്പിച്ച കേസിൽ


  ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ (Popular Front) കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇ ഡി അറിയിച്ചു. 68,62,081  രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നതായാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് എം കെ അഷ്റഫ് അടക്കം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

  യു എ ഇ ആസ്ഥാനമായുള്ള ഒരു ഹോട്ടൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിലായ പിഎഫ്ഐ അംഗങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എംകെ എന്നിവർക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.

   Also Read- മുന്‍ എംപിമാർ മറ്റ് പദവികളിലിരുന്ന് പെന്‍ഷന്‍ വാങ്ങുന്നതിന് വിലക്ക്

  പിഎഫ്ഐയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അബുദാബിയിലെ ദർബാർ റസ്റ്റോറന്റിന്റെ ഉടമയായിരുന്നു അഷ്റഫ് എന്നും ഈ റസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അബ്ദുൾ റസാഖ് ബിപിക്കും പങ്കുണ്ടെന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

  ദർബാർ റസ്‌റ്റോറന്റിന്റെ നടത്തിപ്പുകാരനായ സഹോദരനിൽ നിന്ന് 48 ലക്ഷം രൂപയാണ് അഷ്‌റഫ് കൈപ്പറ്റിയെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടമർ ഇന്ത്യ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡും കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് ഇഡി ചൂണ്ടിക്കാട്ടി.

  വിദേശങ്ങളിലെ ബന്ധമുള്ള അംഗങ്ങളുമായി ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം വെളുപ്പിക്കാനുള്ള ലക്ഷ്യത്തോടെ കേരളത്തിൽ മൂന്നാർ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) എന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിച്ചു. വിധ്വംസക പ്രവർത്തനങ്ങൾക്ക് PFI-യ്ക്ക് ഫണ്ട് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. "കണക്കിൽ പെടാത്തതായ പണം വിദേശ ഫണ്ടുകളുടേയും രൂപത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം എംവിവിപിയിൽ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി," കുറ്റപുത്രത്തിൽ പറഞ്ഞിരുന്നു.

  2006 ൽ കേരളത്തിൽ രൂപീകരിക്കപ്പെട്ടതും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ പോപ്പുലർ ഫ്രണ്ട്, CAA വിരുദ്ധ പ്രതിഷേധങ്ങൾക്കും 2020ൽ ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങൾക്കും ധനസഹായം നൽകിയതിലെ പങ്ക് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്.
  Published by:Arun krishna
  First published: