• HOME
  • »
  • NEWS
  • »
  • india
  • »
  • നന്ദി പറഞ്ഞും 100 ദിവസത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മോദി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബി.ജെ.പി

നന്ദി പറഞ്ഞും 100 ദിവസത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മോദി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബി.ജെ.പി

ചരിത്രത്തില്‍ ആദ്യമായി പത്ത് ലോക്‌സഭാ സീറ്റുകളിലും വിജയക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഖട്ടാറുടെ നേതൃത്വത്തില്‍ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

  • Last Updated :
  • Share this:
    രൊഹ്തക്(ഹരിയാന): നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഹരിയാനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങളും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 2022 ആകുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന ഉറപ്പും റാലിയിൽ പ്രധാനമന്ത്രി നല്‍കി.

    'കര്‍ഷകരുടെ നാടായ ഹരിയാനയിലെ അഴിമതി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് അവസാനിപ്പാക്കാന്‍ സാധിച്ചു. അഞ്ചു വര്‍ഷത്തെ മികച്ച ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ബി.ജെ.പിക്കൊപ്പം നിര്‍ത്താന്‍ സാധിച്ചു.'- പ്രധാനമന്ത്രി പറഞ്ഞു.

    സംസ്ഥാനത്ത് നടപ്പാക്കിയ 2000 കോടി രൂപയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ .പി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചതിന് മോദി ജനങ്ങളോട് നന്ദി പറയുകയും ചെയ്തു.

    മുഖ്യമന്ത്രി ഖട്ടാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി മണ്ണെണ്ണ സൗജന്യമാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ രാജ്യത്തിന്റെ പുരേഗതിയില്‍ നാഴികക്കാല്ലാകുമെന്നും പറഞ്ഞു.

    രണ്ടാം തവണയും അധികാരത്തില്‍ എത്തിയതിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണ് ഞായറാഴ്ച ഹരിയാനയിലെത്തിയത്. പ്രധാനമന്ത്രി നടത്തിയ 'വിജയ് സങ്കല്‍പ്' റാലിയില്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതലുള്ള കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തേമര്‍ ഉള്‍പ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായിരുന്നു പ്രധാനമന്ത്രിയുടെ 'വിജയ് സങ്കല്‍പ്' റാലി.

    ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ പത്ത് ലോക്‌സഭാ സീറ്റുകളിലും വിജയക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഖട്ടാറുടെ നേതൃത്വത്തില്‍ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

    Also Read 'മോദിയുടെ ഇംഗ്ലീഷ് മികച്ചത്;​ വേണ്ടെന്നുവച്ചിട്ടാണ് അദ്ദേഹം സംസാരിക്കാത്തത്' ; മോദിയുടെ കൈ പിടിച്ച് ട്രംപിന്റെ തമാശ; പൊട്ടിച്ചിരി

    First published: