നാഗ്പൂര്‍: എട്ടാം ക്ലാസുകാരിയെ വീടിനുള്ളില്‍ ആത്മഹത്യ(Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരിലെ ചന്ദ്രാമണി നഗറിലാണ് സംഭവം. 13 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് 'ഐലവ് യൂ ടു ഡെത്ത്' എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
കുട്ടിയെ അന്നേദിവസം സ്കൂളില്‍ വിട്ടിരുന്നു. കൂട്ടാനായി പോയപ്പോള്‍ മകള്‍ മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തിയിരുന്നെന്ന് പിതാവ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഈ സമയത്ത് ഭാര്യയും സഹോദരനും വീട്ടിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും നോട്ടുബുക്കും പരിശോധിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്‍
ചെന്നൈ: നന്ദംപക്കത്ത് നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെ നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. കൈകാണിച്ച് ഓട്ടോ നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എസ്ഐയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ ഓട്ടോയ്ക്കായി തെരച്ചില്‍ നടത്തുകയാണ്. സിസിടിവി ക്യാമറകളില്‍ ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. പരിക്കേറ്റ പൊന്‍രാജ് ചികിത്സ പൂര്‍ത്തിയാക്കി ഇന്ന് ആശുപത്രി വിട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.