• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെൻഷന് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ല, ഈ 65 വയസുകാരിക്ക് ഇപ്പോഴും വീട് പൊതു ശൗചാലയം തന്നെ

കഴിഞ്ഞ 19 വർഷമായി മധുരയിലെ റാംനാദ് ടൗണിലെ ശൗചാലയ കോംപ്ലക്സിലാണ് താമസിക്കുന്നത്.

news18
Updated: August 23, 2019, 7:37 PM IST
പെൻഷന് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ല, ഈ 65 വയസുകാരിക്ക് ഇപ്പോഴും വീട് പൊതു ശൗചാലയം തന്നെ
കറുപ്പായി
news18
Updated: August 23, 2019, 7:37 PM IST
മധുര: അറുപത്തിയഞ്ചുകാരിയായ കറുപ്പായി ഇപ്പോഴും ജീവിക്കുന്നത് നഗരത്തിലെ ശൗചാലയം വൃത്തിയാക്കി. അധികൃതർ വാർദ്ധക്യകാല പെൻഷൻ കൂടി നൽകാൻ തയ്യാറാകാത്തതോടെ ഇവിടെ തന്നെ ജോലി ചെയ്യാൻ ഇവർ നിർബന്ധിത ആയിരിക്കുകയാണ്. കഴിഞ്ഞ 19 വർഷമായി മധുരയിലെ റാംനാദ് ടൗണിലെ ശൗചാലയ കോംപ്ലക്സിലാണ് താമസിക്കുന്നത്.

വാർത്താ ഏജൻസിയായ എ എൻ ഐയാണ് കറുപ്പായിയുടെ സങ്കടം നിറഞ്ഞ കഥ ട്വീറ്റ് ചെയ്തത്. പെൻഷൻ ലഭിക്കാത്തതിനാൽ മറ്റ് വരുമാനങ്ങളൊന്നും ഇല്ല. അതുകൊണ്ടു തന്നെ വർഷങ്ങളായി ഇവിടെ താമസിക്കാൻ നിർബന്ധിതയായിരിക്കുകയാണ് കറുപ്പായി.

ജില്ലാ കളക്ടറുടെ സമീപം നിരവധി തവണ ചെന്ന് തനിക്ക് മുതിർന്ന പൗരൻമാരുടെ പെൻഷൻ അനുവദിച്ച തരണമെന്ന് കറുപ്പായി അപേക്ഷിച്ചെങ്കിലും അധികൃതർ ഇതുവരെ പെൻഷൻ നൽകി തുടങ്ങിയിട്ടില്ല.

അറിയുമോ, ലോകത്തിൽ ഏറ്റവും കൂടുതൽ ആയുസ് ഈ രാജ്യത്തെ പുരുഷൻമാർക്കാണ്

താനിപ്പോഴും ശൗചാലയം വൃത്തിയാക്കിയാണ് ജീവിക്കുന്നതെന്നും 70 മുതൽ 80 രൂപ വരെ മാത്രമാണ് ഒരു ദിവസം തനിക്ക് ലഭിക്കുന്നതെന്നും തന്‍റെ ചെലവുകളെല്ലാം അതിൽ നിന്നാണ് നടക്കുന്നതെന്നും കറുപ്പായി പറഞ്ഞു.

തന്‍റെ ആകെയുള്ള കുടുംബാംഗമായ മകൾ ഒരിക്കൽ പോലും തന്നെ സന്ദർശിച്ചിട്ടില്ലെന്നും കറുപ്പായി പറഞ്ഞു.

Loading...

First published: August 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...