ലക്നൗ: ലോക്ക് ഡൗണിനെ തുടർന്ന് ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞ് അയോധ്യയിലെ കുരങ്ങുകൾ. വിശന്ന് അക്രമാസക്തരായ കുരങ്ങുകൾ ആളുകളെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതോളം പേരാണ് കുരങ്ങിന്റെ കടിയേറ്റ് ചികിത്സ തേടിയത്.
പുണ്യഭൂമിയായ അയോധ്യയിൽ ഏതാണ്ട് എണ്ണായിരത്തോളം കുരങ്ങുകളുണ്ടെന്നാണ് പ്രദേശവാസികളുടെ കണക്ക്. സാധാരണ ദിവസങ്ങളിൽ പതിനായിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഇവിടെ ഇവയ്ക്ക് ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ലായിരുന്നു. എന്നാൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയ്ക്ക് ഭക്ഷണം കിട്ടാതെയായി. ക്ഷേത്രങ്ങൾ അടച്ചു. ആളുകൾ വീടിന് പുറത്തേക്കും ഇറങ്ങാതായതോടെ കുരങ്ങുകളുടെ അവസ്ഥ കഷ്ടത്തിലായി. വിശന്നു വലഞ്ഞ ഇവ അക്രമം ആരംഭിക്കുകയും ചെയ്തു.
BEST PERFORMING STORIES:SHOCKING| ഐസോലേഷൻ വാർഡില്‍ ഡോക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി മരിച്ചു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]
ടെറസുകളിൽ തുണി വിരിക്കാനും മറ്റുമൊക്കെ ഇറങ്ങുന്നവരാണ് ഇവയുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്. നേരത്തെ പരിസരവാസികൾ ഇവയ്ക്ക് ഭക്ഷണം നൽകിയിരുന്നുവെങ്കിലും ലോക്ക് ഡൗൺ കാലം സംബന്ധിച്ച് അനിശ്ചിതത്വം ഉള്ളതിനാൽ ഇവർ ഭക്ഷണസാധനങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി സ്വരുകൂട്ടാൻ തുടങ്ങി. ഇതോടെ ആ ഭക്ഷണവും കുരങ്ങുകൾക്ക് കിട്ടാതെയായി.
കുരങ്ങുകൾക്ക് ഭക്ഷണവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ടെന്നാണ് ജില്ലാ അധികൃതർ അറിയിച്ചതെങ്കിലും അത് പര്യാപ്തമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya temple, Lock down in India