ഇന്റർഫേസ് /വാർത്ത /India / Shocking | സ്ത്രീയെ 15 പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി; സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

Shocking | സ്ത്രീയെ 15 പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി; സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്

  • Share this:

ചൊവ്വാഴ്ച രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ 15 പേർ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയ (woman abducted) ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ (CCTV visuals) പുറത്തായി. വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്. എന്നാൽ സംഭവം നടന്ന അന്നു രാത്രി തന്നെ പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

15 പേർ ചേർന്ന് വീടിന്റെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് വീടിനുള്ളിൽ അതിക്രമിച്ചു കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ചില പുരുഷന്മാർ സ്ത്രീയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ചു. കുട്ടികളടക്കം മറ്റ് കുടുംബാംഗങ്ങൾ യുവാക്കളോട് അഭ്യർത്ഥിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. (വീഡിയോ ദൃശ്യങ്ങൾ ചുവടെ)

തുടർന്ന്, വീട്ടുകാർ ലോക്കൽ പോലീസിനെ സമീപിച്ചു, അവർ തിരച്ചിൽ ആരംഭിച്ച് അന്നുരാത്രി തന്നെ യുവതിയെ രക്ഷപ്പെടുത്തി. യുവതിയെ പിന്നീട് കുടുംബത്തിന് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രതികളിലൊരാളായ വിഘ്‌നേശ്വരൻ (34) യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പിന്തുടരാൻ തുടങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. യുവതി മയിലാടുംതുറ പോലീസിനെ സമീപിക്കുകയും കാര്യം അറിയിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മയിലാടുംതുറ പോലീസ് വിഘ്‌നേശ്വരനെ താക്കീത് ചെയ്യുകയും തുടർന്ന് മൊഴി എഴുതി വാങ്ങിയ ശേഷം വിട്ടയക്കുകയും ചെയ്തു.

ജൂലൈ 12 ന് വിഘ്‌നേശ്വരൻ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ, അവർ ഓടി രക്ഷപ്പെടുകയും പോലീസിനെ ബന്ധപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വീണ്ടും ചില അക്രമികൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പോലീസ് ഇയാളെ തിരയുകയായിരുന്നു.

Summary: A video has surfaced where a woman was abducted by a gang of 15 men from her home in Tamilnadu. They broke open the door which was locked from inside. Police were quick to identify the culprits and bring the woman back to her family. Three people were arrested in connection with the incident. The entire set of events were captured in the CCTV camera installed at the entrance of the home

First published:

Tags: Abducting, Abduction case, Abductors, Viral video