അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന എട്ടുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി: സ്ത്രീയെ തിരഞ്ഞ് പൊലീസ്

ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.

news18
Updated: October 9, 2019, 1:13 PM IST
അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന എട്ടുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി: സ്ത്രീയെ തിരഞ്ഞ് പൊലീസ്
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.
  • News18
  • Last Updated: October 9, 2019, 1:13 PM IST
  • Share this:
മൊറാദാബാദ്: അമ്മയ്ക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സ്ത്രീയെ തിരഞ്ഞ് പൊലീസ്. ഇവർ കുട്ടിയെ എടുത്തു കൊണ്ടു പോകുന്നതടക്കമുള്ള സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കിയെടുത്താണ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.

ബസ് സ്റ്റാൻഡിൽ‌ അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെ ഒരു സ്ത്രീ എടുക്കുന്നതും തുടർന്ന് ഒരു ഷാളിൽ പൊതിഞ്ഞ് കൊണ്ടു പോകുന്നതുമാണ് സിസിറ്റിവി ദൃശ്യങ്ങളിലുണ്ട്. ഇവർക്കൊപ്പം ഒരു പുരുഷനെയും ദൃശ്യങ്ങളിൽ‌ കാണാം. ഇവരുടെ കൂട്ടാളിയാണ് ഇയാളെന്നാണ് സംശയിക്കുന്നത്.

Also Read-ഫുഡ് ഡെലിവറി ചെയ്യാനെത്തിയ ആൾ നായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി: പരാതിയുമായി യുവതി

കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അമ്മയായ റാണിയാണ് പൊലീസിൽ പരാതി നല്‍കിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സ്ത്രീയെ ഒപ്പമുണ്ടായിരുന്ന ആളും തന്റെ അടുത്ത് വരികയും സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു എന്നാണ് റാണി പറയുന്നത്. ബ്ലാങ്കറ്റും കുഞ്ഞിന് മരുന്നുകളുമൊക്കെ നൽകി റാണിയുടെ വിശ്വാസം നേടുകയും ചെയ്തു. തുടർന്ന് ഇവർ തന്നെയാണ് റാണിയെ ബസ് സ്റ്റാൻഡിലെത്തിച്ചത്. ഇവിടെ കിടന്ന് ഉറങ്ങുന്നതിനിടെ രാത്രി 12 മണിയോടെ ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസിലായതെന്ന് റാണി പറയുന്നു. കൂടെയുണ്ടായിരുന്നവരെയും കാണുന്നില്ലെന്ന് മനസിലായതോടെയാണ് കുട്ടി തട്ടിക്കൊണ്ടുപോകപ്പെട്ടു എന്നു വ്യക്തമായത്. ഉടൻ തന്നെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

 സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

First published: October 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading