നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വീണ്ടും വിവാഹം ചെയ്യുന്നതിനായി ഭർത്താവ് മതംമാറി; യുവതിയുടെ പരാതിയിൽ അന്വേഷണം

  വീണ്ടും വിവാഹം ചെയ്യുന്നതിനായി ഭർത്താവ് മതംമാറി; യുവതിയുടെ പരാതിയിൽ അന്വേഷണം

  എന്നാൽ ആരോപണ വിധേയൻ മതപരിവർത്തനം നടത്തിയെന്നതിന് പ്രാഥമിക അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്.

  News18 Malayalam

  News18 Malayalam

  • Share this:
   ഭോപ്പാല്‍: പുനര്‍വിവാഹത്തിനായി ഭർത്താവ് മതപരിവർത്തനം നടത്തിയെന്ന പരാതിയുമായി യുവതി. മധ്യപ്രദേശ് അംബികര്‍പുർ സ്വദേശിനിയായ ഒരു ഹോമിയോ ഡോക്ടറാണ് ഭർത്താവായ അമിത് വിശ്വാസ് എന്നയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനായി ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് ഇവർ പരാതിയിൽ ആരോപിക്കുന്നത്.

   Also Read-പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

   യുവതി പറയുന്നതനുസരിച്ച് ഏഴ് വർഷം മുമ്പായിരുന്നു അമിതുമായുള്ള ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഭർത്താവ് മതം മാറിയെന്ന് മനസിലാക്കിയതോടെ ഇവർ പരാതിയുമായി സുഖി സെവാനിയ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ ആരോപണ വിധേയൻ മതപരിവർത്തനം നടത്തിയെന്നതിന് പ്രാഥമിക അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് അയോധ്യ നഗർ എസ്പി സുരേഷ് ദാംലെ അറിയിച്ചത്.

   Also Read-കർഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് അമിത് ഷാ; റോഡുകളിൽ പ്രതിഷേധിക്കരുതെന്നും അഭ്യർഥന

   ഭോപ്പാൽ മുൻസിപ്പൽ കോർപ്പറേഷന്‍ ജീവനക്കാരനാണ് പരാതിക്കാരിയുടെ ഭർത്താവ്. ഇയാൾക്ക് ഒരു മുസ്ലീം സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇവർ സംശയിച്ചിരുന്നു. ഇതിനെ തുടർന്ന് വീടുവിട്ടു പോയ സ്ത്രീ നിലവിൽ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. ഇയാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ അവർ നിഷേധിക്കുകയാണുണ്ടായത്. കുറ്റാരോപിതനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചിരുന്നു. ഇതിലും ഭാര്യയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു തുമ്പും ലഭിച്ചില്ല. എന്നായിരുന്നു ദാംലെയുടെ വാക്കുകൾ.


   സ്ത്രീയുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പക്ഷെ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}