നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭർത്താവുമായുളള വഴക്കിനിടെ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഭർതൃപിതാവിനെ യുവതി വെട്ടിക്കൊന്നു

  ഭർത്താവുമായുളള വഴക്കിനിടെ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഭർതൃപിതാവിനെ യുവതി വെട്ടിക്കൊന്നു

  കൃഷി സ്ഥലത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും രൂപയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെയാണ് രൂപ വാക്കത്തി ഉപയോഗിച്ച് ഭർതൃപിതാവിനെ വെട്ടിക്കൊന്നത്.

  murder crime

  murder crime

  • Share this:
   ഭർത്താവുമായുള്ള കുടുംബ വഴക്കിനെ തുടർന്ന് ഭർതൃപിതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ യുവതി അറസ്റ്റിലായി. ഒഡീഷയിലെ ജജ്പുരിന് അടുത്തുള്ള റാണാപൽ ഗ്രാമത്തിലാണ് സംഭവം. രൂപ ഹാത്തി എന്ന യുവതിയെയാണ് പനികൊയ്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കുടുംബത്തിലെ അംഗമാണ് രൂപ ഹാത്തി. ഭർത്താവിനും ഭർതൃപിതാവിനുമൊപ്പം സ്വന്തം കൃഷി സ്ഥലത്തുവെച്ചാണ് രൂപ ആദ്യ ഭർത്താവുമായി വഴക്കുണ്ടായത്. ഇവർ തമ്മിലുള്ള കുടുംബ വഴക്കിൽ രൂപയെ വഴക്കു പറയുകയും ഭർത്താവിന്‍റെ പക്ഷം പിടിക്കുകയും ചെയ്തതിനാണ് ഭർതൃപിതാവിനെ വധിച്ചതെന്ന് ഇവർ പിന്നീട് പൊലീസിനോട് സമ്മതിച്ചു.

   കൃഷി സ്ഥലത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും രൂപയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെയാണ് രൂപ ഹാത്തി വാക്കത്തി ഉപയോഗിച്ച് ഭർതൃപിതാവിനെ വെട്ടിക്കൊന്നത്. ബാൽക്കണിയിൽ മൃദംഗം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭർതൃപിതാവിനെ രൂപ ഹാത്തി കഴുത്തിന് വെട്ടിയത്.

   സംഭവത്തിനു ശേഷം അവിടെ നിന്ന് ഓടി രക്ഷപെട്ട രൂപ ഹാത്തിയെ പിന്നീട് സമീപത്തെ ഗ്രാമത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ധേൻകനൽ ജില്ലയിൽനിന്നാണ് രൂപ ഹാത്തിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് രൂപയ്ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

   പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി

   തമിഴ്‌നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വിരുദനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്‌നേഷ്(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   Also Read- ആപ്പിൾ വാച്ച് ഉപയോഗിച്ച് 3.71 കോടിയിലേറെ രൂപ തട്ടിയെടുത്തു; സംഭവം അമേരിക്കയിൽ

   ഭര്‍ത്താവ് വിഘ്‌നേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.

   അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മദുരയിലാണ് പോകാന്‍ ഭാമുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തിരുന്നു. വിരുദനഗറിലെ കുളരക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

   വെള്ളിയാഴ്ച രാത്രി താമസം മാറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് പിടികൂടി.

   'മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ വഴി'; ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ പരാതിയുമായി പിതാവ്

   മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ ഷോപ്പിങ് മുഖേനയാണെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിത. മധ്യപ്രദേശിലെ ഇൻഡോറിലാണ് 18 വയസുള്ള മകൻ ആദിത്യ ആണ് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് വഴി വാങ്ങിയ വിഷം കുടിച്ച് ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിക്കുന്നു. ഈ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ ആൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി, പഴം കച്ചവടക്കാരനായ രഞ്ജിത് വർമയാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് തന്റെ മകൻ ആദിത്യ വാങ്ങിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി രഞ്ജിത് വർമ്മ പരാതിയിൽ പറയുന്നു. ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂലൈ 29 ന് കുട്ടി വിഷം കഴിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

   ആവശ്യമായ രേഖകൾ പരിശോധിക്കാതെ ഇ-കൊമേഴ്‌സ് കമ്പനി തന്റെ മകന് നിയമവിരുദ്ധമായി വിഷ പദാർത്ഥം നൽകിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ പോലീസ് കേസെടുത്തതായി ഛത്രിപുര പോലീസ് സ്റ്റേഷൻ ഇൻചാർജ് പവൻ സിംഗാൾ പിടിഐയോട് പറഞ്ഞു.
   Published by:Anuraj GR
   First published: