• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രണയത്തിനൊടുവില്‍ മതം മാറി വിവാഹം; ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി


Updated: August 28, 2018, 12:49 PM IST
പ്രണയത്തിനൊടുവില്‍ മതം മാറി വിവാഹം; ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി

Updated: August 28, 2018, 12:49 PM IST
ന്യൂഡല്‍ഹി: പ്രണയത്തിനൊടുവില്‍ മതം മാറാനും വിവാഹം കഴിക്കാനും തയാറായ യുവാവിനെ വേണ്ടെന്ന് യുവതി.

സുപ്രീകോടതിയിലാണ് നാടകീയ രംഗം അരങ്ങേറിയത്. തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി കോടതിയെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.

ജൈനമതത്തില്‍പ്പെട്ട 23 കാരിയെ വിവാഹം കഴിക്കാന്‍ 33 കാരനായ മുസ്ലിം യുവാവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദുമതം സ്വീകരിച്ചത്. മതംമാറിയതോടെ ആര്യന്‍ ആര്യ എന്ന പേരും സ്വീകരിച്ചു. ഇരുവരും റായ്പുര്‍ സ്വദേശികളാണ്. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം പോയ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി കോടതിയിലെത്തി. ഇതേത്തുടര്‍ന്നാണ് യുവതി കോടതിയില്‍ ഹാജരായത്.

എന്നാല്‍ കോടതിയിലെത്തിയ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടു.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍