• HOME
  • »
  • NEWS
  • »
  • india
  • »
  • Accident | വാഹനാപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം കണ്ട സഹോദരി കുഴഞ്ഞുവീണ് മരിച്ചു

Accident | വാഹനാപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം കണ്ട സഹോദരി കുഴഞ്ഞുവീണ് മരിച്ചു

മോർച്ചറിയിലേക്ക് മാറ്റിയ യുവാവിന്‍റെ മൃതദേഹം അവിടെ എത്തി കാണുന്നതിനിടയിലാണ് രശ്മി കുഴഞ്ഞു വീണത്

death

death

  • Last Updated :
  • Share this:
    മംഗളുരു: വാഹനാപകടത്തിൽ (Accident) മരിച്ച സഹോദരന്‍റെ മൃതദേഹം കണ്ട യുവതി കുഴഞ്ഞു വീണ് മരിച്ചു. മംഗളരുവിലാണ് (Mangalore) സംഭവം. ബന്നികുപ്പയിലെ ചെലുവരാജുവിന്റെ മകന്‍ കീര്‍തി രാജ് (24) മൃതദേഹം മോർച്ചറിയിലെത്തി കണ്ട സഹോദരി രശ്മി(21) കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൈസൂരു-മംഗളുരു ബണ്ട് വാള്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തിൽ കീർത്തിരാജും കൈലാസപുരം സ്വദേശി രവികുമാറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ സോമനഹള്ളിയില്‍ വെച്ചായിരുന്നു അപകടം.

    അപകട വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു രശ്മി. അവിടെ എത്തിയപ്പോഴാണ് കീർത്തിരാജ് മരിച്ച വിവരം യുവതി അറിയുന്നത്. യുവാവിന്‍റെ മറ്റ് ബന്ധുക്കളൊന്നും സ്ഥലത്ത് എത്തിയിരുന്നില്ല. മോർച്ചറിയിലേക്ക് മാറ്റിയ കീർത്തിരാജിന്‍റെ മൃതദേഹം അവിടെ എത്തി കാണുന്നതിനിടയിലാണ് രശ്മി കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂറു വിജയനഗര്‍ ഗവ. കോളജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് രശ്മി.

    സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് ബന്നികുപ്പ ഭാഗത്തേക്ക് വരികയായിരുന്നതിനിടെ കീര്‍തിരാജ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക് യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച രവികുമാറും സുഹൃത്ത് ഇര്‍ഫാനും സഞ്ചരിച്ച ബൈക്കിലാണ് കീർതിരാജ് ഓടിച്ച ബൈക്ക് ആദ്യം ഇടിച്ചത്. ഇര്‍ഫാന്‍ പരിക്കേറ്റ് ചികിത്സയിലാണ്. കീര്‍തി രാജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും രവികുമാര്‍ ആശുപത്രിയിൽ എത്തിച ശേഷവുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

    കാട്ടുപന്നി റോഡിനെ കുറുകെ ഓടി; വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    കോഴിക്കോട്: കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് കോഴിക്കോട് (Kozhikode) തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ (Accident) ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്. കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read- ഭർത്താവിന്‍റെ കാമുകിയെ ഭാര്യയും സുഹൃത്തായ യുവതിയും ചേർന്ന് മർദ്ദിച്ചു; പൊലീസ് കേസെടുത്തു

    കോഴിക്കോട് ബൈപ്പാസിൽ കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ഓംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു. സിദ്ദിഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസിൽ കെ ടി താഴം ഭാഗത്ത് നേരത്തെയും കാട്ടുപന്നികളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
    Published by:Anuraj GR
    First published: