• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രളയത്തിൽ നിറഞ്ഞ കനാലിന് സമീപം സെൽഫിയെടുക്കാൻ ശ്രമം: ഭോപ്പാലിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.

news18
Updated: August 16, 2019, 8:38 AM IST
പ്രളയത്തിൽ നിറഞ്ഞ കനാലിന് സമീപം സെൽഫിയെടുക്കാൻ ശ്രമം: ഭോപ്പാലിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
flooded canal
news18
Updated: August 16, 2019, 8:38 AM IST
ഭോപ്പാൽ: പ്രളയത്തിൽ നിറ‍ഞ്ഞൊഴുകിയ കനാലിന് സമീപം നിന്ന് സെൽഫി പകർത്താൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. മധ്യപ്രദേശിലെ ഒരു സർക്കാർ കോളേജ് പ്രൊഫസറായ ആർ.ഡി ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത (48), മകൾ ആശ്രിതി (22) എന്നിവരാണ് കനാലിൽ വീണ് മരിച്ചത്. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ നിന്ന ഭാഗം തകർന്ന് ഇരുവരും കനാലിലേക്ക് പതിക്കുകയായിരുന്നു. നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.

Also Read-കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയ രോഗി മരിച്ചു

മധ്യപ്രദേശിലെ മന്ദസുറിൽ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ വീടിന് സമീപത്തെ കനാൽ നിറഞ്ഞത് കാണാനായാണ് പ്രൊഫസറും കുടുംബവും എത്തിയത്. ഇവിടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അമ്മയെയും മകളെയും രക്ഷിക്കാനായില്ല.

കനത്ത മഴയെ തുടർന്ന് മധ്യപ്രദേശിലെ മിക്ക പ്രദേശങ്ങളും വെളളത്തിനടിയിലാണ്. മഴക്കെടുതിയിൽ ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത്.

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...