• HOME
  • »
  • NEWS
  • »
  • india
  • »
  • യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കി

യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പിന്നാലെ ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കി

കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിലുള്ള മനോവിഷമം കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തമിഴ്‍നാട്: പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്‍നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27, അമ്മ ശിവകാമി (55) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിലുള്ള മനോവിഷമം കാരണമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് മുരളി, ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി‌യും ജീവനൊടുക്കുകയായിരുന്നു.

Also Read- ഏഴുമാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ശേഖർ- ശിവകാമി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്‍ മക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂർ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

Also Read- സമാജ് വാദി പാർട്ടി സ്ഥാപകനേതാവും മുൻപ്രതിരോധമന്ത്രിയുമായ മുലായംസിങ് യാദവ് അന്തരിച്ചു

ശനിയാഴ്ച വൈകിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ജോലാർപേട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

English Summary: A mother and son committed suicide by consuming poison as the daughter-in- law of the house gave birth to a babygirl, on Saturday. According to police, Murali (27) was a resident of Mandalavadi village near Jolarpet and was married recently to Induja (20) a year ago. She delivered a female child.
Published by:Rajesh V
First published: