• HOME
  • »
  • NEWS
  • »
  • india
  • »
  • Woman Delivers on Road | കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയ്ക്ക് ചികിത്സ നല്‍കിയില്ല; യുവതി റോഡില്‍ പ്രസവിച്ചു

Woman Delivers on Road | കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയ്ക്ക് ചികിത്സ നല്‍കിയില്ല; യുവതി റോഡില്‍ പ്രസവിച്ചു

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം (Credits: Shutterstock)

പ്രതീകാത്മക ചിത്രം (Credits: Shutterstock)

  • Share this:
    ഹൈദരാബാദ്: കോവിഡ്(Covid 19) പോസിറ്റീവായ ഗര്‍ഭിണിയ്ക്ക്(Pregnant) ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തെലങ്കാനയിലെ നാഗര്‍കുര്‍നൂര്‍ ജില്ലയിലാണ് സംഭവം.

    കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചത്. സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സുപ്രണ്ടിനെയും ഡോക്ടറിനെയും സസ്‌പെന്‍ഡ് ചെയ്തു. കോവിഡ് പരിശോധനയില്‍ യുവതി പോസിറ്റിവാതോടെ വേറെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

    തുടര്‍ന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡില്‍ പ്രസവിക്കുകയായിരുന്നു. അതേസമയം പ്രസവശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Also Read-Amazon| ദേശീയ പതാകയെ അവഹേളിച്ചുവെന്ന പരാതി; ആമസോണിന് പൊലീസിന്റെ നോട്ടീസ്; FIR രജിസ്റ്റർ ചെയ്തു

    Train Set on Fire | റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെതിരെ സമരം; ട്രെയിന്‍ തീയിട്ടു നശിപ്പിച്ചു

    പാട്‌ന: റെയില്‍വേ റിക്രൂട്ട്‌മെന്റ്(Railway Recruitment) പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം(Strike) അക്രമാസക്തമായി. പരീക്ഷ രീതിയില്‍ മാറ്റം വരുത്തിയതിനെതിരെയായിരുന്നു സമരം. ഉദ്യോഗാര്‍ഥികാള്‍ നടത്തിയ സമരത്തിനിടെ ട്രെയിനിന് തീവെച്ചു. മറ്റൊരു ട്രെയിന്‍ കല്ലെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു.

    അതേസമയം പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കുകയും പരാതികള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്കുള്ള മല്‍സര പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി വിജ്ഞാപനത്തിന് വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

    റെയില്‍വേ ട്രാക്കില്‍ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികളാണ് ട്രെയിന്‍ ആക്രമിച്ചത്. നിയമം കൈയിലെടുക്കരുതെന്ന് ഉദ്യോഗാര്‍ഥികളോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭ്യര്‍ഥിച്ചു. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ ഗൗരവത്തോടെ കാണുമെന്ന് മന്ത്രി വ്യക്തമാക്കി.

    Also Read-Buddhadeb No to Padma Bhushan: കമ്മ്യൂണിസ്റ്റ് നേതാക്കൾ ദേശീയ ബഹുമതികൾ നിരസിക്കുകയും മറ്റ് അവാർഡുകൾ സ്വീകരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

    എന്നാല്‍ രണ്ടാമത്തെ പരീക്ഷയെക്കുറിച്ച് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡി വിശദീകരിച്ചു. പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു വിവിധ വിഭാഗങ്ങളിലേക്കായി തുടര്‍പരീക്ഷ നടത്തുമെന്നു വ്യക്തമാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
    60 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ലെവല്‍ രണ്ടു മുതല്‍ ആറു വരെയുള്ള തസ്തികകളില്‍ 35,000 ഒഴിവുകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. ജനുവരി 15ന് ആദ്യഘട്ട പരീക്ഷയില്‍ ജയിച്ചവരാണ് രണ്ടാം ഘട്ട പരീഷ നടത്തുന്നതിനെതരെ സമരവുമായി രംഗത്തെത്തിയത്.
    Published by:Jayesh Krishnan
    First published: