HOME » NEWS » India » WOMAN DELIVERS TWINS AT PUBLIC WASHROOM ONE OF THEM DIED

യുവതി പൊതുശൗചാലയത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; ഒരു കുഞ്ഞ് മരിച്ചു

ആംബുലൻസിലെ യാത്രയ്ക്കിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. 'കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ പ്ലാസന്‍റയും പൊക്കിൾ കൊടിയും തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: March 19, 2021, 11:02 AM IST
യുവതി പൊതുശൗചാലയത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; ഒരു കുഞ്ഞ് മരിച്ചു
ആംബുലൻസിലെ യാത്രയ്ക്കിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. 'കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ പ്ലാസന്‍റയും പൊക്കിൾ കൊടിയും തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
  • Share this:
ഗസീയാബാദ്: പൊതുശൗചാലയത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മംനൽകിയുവതി. യുപി-ഡൽഹി അതിർത്തി മേഖലയായ ഗസീയബാദ് വിജയ നഗറിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അമ്മയെയും കുഞ്ഞുങ്ങളെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. അടുത്ത കുട്ടിയുടെ ആരോഗ്യസ്ഥിതിയും വഷളാണെന്നാണ് റിപ്പോർട്ട്. മാസം തികയാതെയുള്ള പ്രസവമാണ് കുഞ്ഞുങ്ങളെ അപകടാവസ്ഥയിലാക്കിയതെന്നാണ് ഡോക്ടർമാര്‍ പറയുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് ഡൽഹിയിൽ നിന്നും ബുലന്ദ്ഷഹറിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പാർവതി എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങിയത്. ഇവരുടെ ഭർത്താവ് ദശരഥ് സിംഗും ഒപ്പമുണ്ടായിരുന്നു. വേദന കഠിനമായതോടെ ഇരുവരും ബസിൽ നിന്നും ഇറങ്ങി. തുടർന്ന് വിജയ് നഗർ പൊലീസ് സ്റ്റേഷന് സമീപത്തെ പൊതുശൗചാലയത്തിനരികിലെത്തി. തീരെ അവശനിലയിലായ പാർവതി വേദനയിൽ പുളഞ്ഞ് റോഡരികിൽ ഇരിക്കുകയും ചെയ്തു. യുവതിയുടെ ദയനീയാവസ്ഥ കണ്ട സ്റ്റേഷൻ എസ്എച്ച്ഒ മഹാവീര്‍ സിംഗ് ആണ് ഇവരെ സമീപത്തെ ശൗചാലയത്തിലെത്തിച്ചത്.

Also Read-'രാവണനും' 'കൃഷ്ണനും' പിന്നാലെ 'ഭഗവാൻ രാമനും'ബിജെപിയിലേക്ക്; രാഷ്ട്രീയത്തിലേക്കെത്തിയ രാമായണം-മഹാഭാരതം താരങ്ങളെ അറിയാം

'ഡ്യൂട്ടിക്കായി എത്തുന്ന സമയത്താണ് റോഡിൽ ഇരിക്കുന്ന യുവതിയെ കണ്ടത്. കുഴഞ്ഞിരുന്ന അവരെ അടുത്തുള്ള പൊതു ശൗചാലയത്തിലെത്താൻ സഹായിച്ചു. അവിടെ വച്ചാണ് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്'. മഹാവീർ സിംഗിന്‍റെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഒരു വനിതാ കോൺസ്റ്റബിളും സഹായത്തിനെത്തിയിരുന്നു. ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ തന്നെ ആംബുലൻസെത്തി.

ആംബുലൻസിലെ യാത്രയ്ക്കിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. 'കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ പ്ലാസന്‍റയും പൊക്കിൾ കൊടിയും തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞുങ്ങളെ വളരെ വേഗം തന്നെ ഒരു തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള ആശുപത്രിയിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. കുഞ്ഞുങ്ങൾ വളരെ അവശനിലയിലായിരുന്നു' പ്രസവസമയത്ത് സഹായത്തിനെത്തിയ വനിത കോൺസ്റ്റബിള്‍ അന്‍ഷു ശർമ്മ പറയുന്നു.



അമ്മയെയും കുഞ്ഞുങ്ങളെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അവസ്ഥ മോശമായതിനാൽ കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. പുലർച്ചെ നാല് മണിയോടെ ഒരു കുഞ്ഞിന്‍റെ നില തീർത്തും വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്‍റെ നിലയും മോശമാണ്. അതേസമയം മാതാവ് അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

Published by: Asha Sulfiker
First published: March 19, 2021, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories