• HOME
  • »
  • NEWS
  • »
  • india
  • »
  • തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചു; കുഴഞ്ഞു വീണ യുവതി മരിച്ചു

തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചു; കുഴഞ്ഞു വീണ യുവതി മരിച്ചു

യുവതിക്ക് കഴിഞ്ഞ രണ്ടുമാസമായി തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബംഗ്ലൂരു : തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്.

    സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    ഭര്‍ത്താവ് ജയന്തിനുമ മകള്‍ക്കൊപ്പവും താമസിച്ചിരുന്ന യുവതിക്ക് കഴിഞ്ഞ രണ്ടുമാസമായി തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ പോയി ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. എങ്കിലും കലശലായ വേദന മാറിയിരുന്നില്ല. അങ്ങിനെയിരിക്കെയാണ് പാര്‍വതിയുടെ ബന്ധുവായ മഞ്ജുള ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്.

    തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവെന്ന പേരില്‍ അറിയപ്പെടുന്ന മനുവിനെ കണ്ടത്. ആദ്യദിവസം പാര്‍വതിക്ക് നാരങ്ങ വല്‍കിയ ശേഷം അടുത്തദിവസം വരാന്‍ യുവതിയോട് ആവശ്യെപ്പെടുകയായിരുന്നു.

    ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും വീണ്ടും ചികിത്സയ്‌ക്കെത്തിയപ്പോണ്‍ തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. അടി കൊണ്ട പാര്‍വതി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികളെ(Students) കുത്തിപ്പരിക്കേല്‍പ്പിച്ചു (Stabbed). സമീപത്തെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന്(Attack) പിന്നില്‍. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ സര്‍വോദയബാല വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

    ത്രിലോക്പുരിയിലെ ഗവ.ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ പരീക്ഷയ്ക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രത്തില്‍ എത്തിയതായിരുന്നു.

    പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ഥികളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സ്വയം രക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ സമീപത്തെ പാര്‍ക്കിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി നാലു വിദ്യാര്‍ഥികളെയും കുത്തിവീഴ്ത്തുകയായിരുന്നു.

    മൂന്നു വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ എംയിസിലേക്ക് മാറ്റി. അക്രമികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Also Read-Arrest | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍
    Published by:Karthika M
    First published: