ഹൈദരാബാദ്: ഭർത്താവിന്റെ വിയോഗം സഹിക്കാനാകാതെ ഭാര്യയും ജീവനൊടുക്കി. ഹൈദരാബാദിലെ ബാഗ് ആംബർപേട്ടിലെ ഡിഡി കോളനിയിലെ സഹിതി (29) എന്ന യുവതിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സഹിതിയുടെ ഭർത്താവ് മനോജിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു സഹിതി. ആറ് മാസം മുമ്പായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായ മനോജുമായുള്ള സഹിതിയുടെ വിവാഹം.
Also Read- പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐയ്ക്ക് പിരിച്ചുവിടൽ നോട്ടീസ്
വിവാഹത്തിനു പിന്നാലെ ഇരുവരും യുഎസ്സിലേക്ക് താമസം മാറി. ഇവിടെയായിരുന്നു മനോജിന് ജോലി. മെയ് രണ്ടിന് മാതാപിതാക്കളെ കാണാൻ സഹിതി നാട്ടിലെത്തിയിരുന്നു. മനോജ് യുഎസ്സിൽ തന്നെ തുടർന്നു. ഇതിനിടയിലാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.
Also Read- ഹോട്ടലുടമയുടെ കൊലപാതകം: വ്യാപാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തി
ഭർത്താവിന്റെ അപ്രതീക്ഷിതമായുള്ള മരണത്തിന്റെ ഞെട്ടലിലായിരുന്നു യുവതി. മെയ് 24 നായിരുന്നു മനോജിന‍്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഇതിനു ശേഷം സഹിതിയെ മാതാപിതാക്കൾ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവ ദിവസം രാത്രി സഹോദരിക്കൊപ്പമായിരുന്നു സഹിതി ഉറങ്ങാൻ കിടന്നത്.
രാവിലെ സഹോദരി പുറത്തുപോയ സമയത്ത് മുറി അകത്തു നിന്ന് പൂട്ടി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാർ വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. ഈ സമയത്തിനുള്ളിൽ മരണം സംഭവിച്ചിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.