• HOME
  • »
  • NEWS
  • »
  • india
  • »
  • ഭര്‍ത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

ഭര്‍ത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു

  • Share this:
ബെംഗളൂരു: ഭര്‍ത്താവ് വിവാഹമോചനത്തിനാ‌യി നോട്ടീസ് അയച്ചതിനെ തുടർന്ന് യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 34കാരിയായ ഉപാസന റാവത്താണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്ചു.

ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഏറെക്കാലമായി അകൽച്ചയായിലായിരുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരിയാണ് ഉപാസനയുടെ ഭര്‍ത്താവ്.

Also Read-ചൊവ്വാഴ്ച മട്ടണ്‍ കറി വേണോ ? ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിനിടെ ഇടപെട്ട അയല്‍ക്കാരൻ കൊല്ലപ്പെട്ടു

എട്ടുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്.ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്ന് ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published: