കോർബ: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ഛത്തിസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. ദുവഷിയയെന്ന 45കാരിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്.
മകൾക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നിയെ ദുവഷിയ കയ്യിലുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് കൊന്നിരുന്നു. എന്നാല്‍ കാട്ടുപന്നിയുടെ ആക്രമണിത്തിൽ ദുവാഷിയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ദുവഷിയ കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു മകൾക്ക് നേരെ കാട്ടുപന്നി പാഞ്ഞടുത്തത്. മരിച്ച ദുവഷിയയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 25,000 രൂപ നൽകിയതായി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ കൂടി കുടുംബത്തിന് കൈമാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.