• HOME
  • »
  • NEWS
  • »
  • india
  • »
  • WOMAN DIES ONBOARD TRAIN FAMILY FORCED TO CARRY BODY IN ABSENCE OF STRETCHER

ട്രെയിൻ യാത്രക്കിടെ യുവതി മരിച്ചു; സ്‌ട്രെച്ചർ ലഭിക്കാതെ മൃതദേഹവുമായി ബന്ധുക്കൾ

Woman Dies Onboard Train, Family Forced to Carry Body in Absence of Stretcher | ആംബുലൻസ് എത്തിയതും ബന്ധുക്കൾ മൃതദേഹം താങ്ങിയെടുത്ത് കയറ്റുകയായിരുന്നു

 Woman Dies Onboard Train, Family Forced to Carry Body in Absence of Stretcher | ആംബുലൻസ് എത്തിയതും ബന്ധുക്കൾ മൃതദേഹം താങ്ങിയെടുത്ത് കയറ്റുകയായിരുന്നു

Woman Dies Onboard Train, Family Forced to Carry Body in Absence of Stretcher | ആംബുലൻസ് എത്തിയതും ബന്ധുക്കൾ മൃതദേഹം താങ്ങിയെടുത്ത് കയറ്റുകയായിരുന്നു

  • Share this:
    #ഖാസി ഫറാസ് അഹ്മദ്

    ലക്നൗ: ട്രെയിൻ യാത്രക്കിടെ മരിച്ച യുവതിയുടെ ശരീരവുമേന്തി ബന്ധുക്കൾ. റെയിൽവേ അധികാരികളുടെ നിസ്സഹകരണത്തെ തുടർന്ന് സ്‌ട്രെച്ചർ ലഭിക്കാത്തത് കാരണമാണ് മൃതദേഹം ആംബുലൻസ് വരുന്നത് വരെ ബാരാബങ്കി സ്റ്റേഷനിൽ നിന്നും വാതിൽ വരെ താങ്ങി എത്തിക്കേണ്ട ഗതി ബന്ധുക്കൾക്ക് ഉണ്ടായത്. ബാന്ദ എക്സ്പ്രെസ്സിൽ തിങ്കളാഴ്ചയാണ് സംഭവം.

    ജർവാൾ റോഡ് സ്റ്റേഷനരികെ എത്തിയപ്പോൾ 24 കാരിയായ ചാന്ദി ഗുപ്ത അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുടുംബം ഉടനെ അധികൃതരോട് വൈദ്യ സഹായം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ബാരാബങ്കി ജംഗ്ഷനിൽ എത്തിയതും മരണം സംഭവിച്ചു. ഭീതിയിലായ കുടുംബത്തെ സഹായിക്കാൻ റെയിൽവേയുടെ പക്കൽ നിന്നും സഹായം ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു സ്‌ട്രെച്ചർ പോലും അനുവദിച്ചില്ല. ആംബുലൻസ് എത്തിയതും ബന്ധുക്കൾ മൃതദേഹം താങ്ങിയെടുത്ത് കയറ്റുകയായിരുന്നു.

    "ബാരാബങ്കി സ്റ്റേഷനിൽ സ്‌ട്രെച്ചർ ലഭിച്ചില്ല. പുറത്തു കാത്തുനിന്ന ആംബുലൻസിൽ ചാന്ദിനിയെ ഞങ്ങൾ താങ്ങി എടുത്തു കയറ്റുകയായിരുന്നു. ജില്ലാ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. റയിൽവേയിൽ നിന്നും ആരും ഞങ്ങളുടെ സഹായത്തിനെത്തിയില്ല. ബാരാബങ്കി സ്റ്റേഷനിലെ ഗാർഡ് പോലും ഞങ്ങളെ സഹായിച്ചില്ല," മരിച്ചയാളുടെ ബന്ധു പറയുന്നു.

    ബാരാബങ്കി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ സതേന്ദ്ര കുമാർ പറയുന്നതിങ്ങനെ. "ഒരാൾക്ക് ബോധം നഷ്ടപ്പെട്ടെന്ന് ഞങ്ങൾക്ക് കണ്ട്രോൾ റൂം വഴി വിവരം ലഭിച്ചു. അയാളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു." പക്ഷെ സഹായം ലഭിക്കാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഈ ഉദ്യോഗസ്ഥൻ ഉത്തരം നൽകിയില്ല.

    First published:
    )}