• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പത്തുവയസുകാരിയെ പീഡിപ്പിച്ചശേഷം ഗർഭമലസിപ്പിക്കാൻ വഴി തേടിയ നരാധമനെ കണ്ടെത്താൻ സഹായിക്കുമോ?


Updated: November 9, 2018, 2:24 PM IST
പത്തുവയസുകാരിയെ പീഡിപ്പിച്ചശേഷം ഗർഭമലസിപ്പിക്കാൻ വഴി തേടിയ നരാധമനെ കണ്ടെത്താൻ സഹായിക്കുമോ?

Updated: November 9, 2018, 2:24 PM IST
ന്യൂഡൽഹി: ദീപാവലി ദിനം ഓൺലൈൻ വഴി ചികിത്സ നിർദേശിക്കുന്ന വനിതാ ഡോക്ടറുടെ മുന്നിലെത്തിയ 'രോഗി'യുടെ ആവശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. പത്തുവയസുകാരിയെ പീഡിപ്പിച്ചെന്നും, ഗർഭധാരണം സംഭവിക്കുമോ, അത് ഒഴിവാക്കാൻ എന്ത് ചെയ്യണമെന്നതൊക്കെയായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. ഞെട്ടിത്തരിച്ചുപോയ ശ്വേത സിങ് എന്ന വനിതാ ഡോക്ടർ ചികിത്സ അവസാനിപ്പിച്ചു, 'രോഗി'യുടെ സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ എടുത്ത് പൊലീസിൽ പരാതി നൽകി. പ്രധാനമന്ത്രിക്ക് ഉൾപ്പടെ വിഷയം ട്വീറ്റ് ചെയ്തു. ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലും അയാളെ നിയമത്തിന് മുന്നിൽകൊണ്ടുവരാനുമുള്ള ശ്രമത്തിലുമാണ് ശ്വേത സിങ്.

എല്ലാവരും സന്തോഷത്തോടെ കൊണ്ടാടുന്ന ദീപാവലി ദിനം. ഡൽഹിയിൽ ഓൺലൈൻ വഴി ചികിത്സ നിർദേശിക്കുന്ന പ്രാക്ടോ എന്ന വെബ്സൈറ്റിനുവേണ്ടി രോഗികളെ കാത്തിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നതാ ഒരു ചോദ്യവുമായി 34 വയസുള്ള പുരുഷൻ. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ഗർഭധാരണത്തിന് സാധ്യതയുണ്ടോ, ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ എന്ത് ചെയ്യണം- ഇതായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. പെൺകുട്ടിയുടെ പ്രായം എത്രയെന്ന് ഞാൻ ചോദിച്ചു. 10 വയസ് എന്നായിരുന്നു അയാളുടെ മറുപടി. ഇത് കേട്ടു ശരിക്കും ഞെട്ടിപ്പോയി. ഒന്നും മിണ്ടാനാകുന്നില്ല, ശരീരം വിറയ്ക്കുകയായിരുന്നു. ഉടൻ തന്നെ അയാളുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ട് എടുത്തു. സുഹൃത്തായ അനുശ്രീയുമായി സംസാരിച്ച്, പൊലീസിൽ പരാതി നൽകി. പ്രാക്ടോയുമായി ബന്ധപ്പെട്ട് അയാളുടെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. അവരുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണയാണ് ലഭിച്ചത്. ഞങ്ങളുടെ നിർദേശപ്രകാരം അയാളുടെ വിവരം ശേഖരിക്കാനുള്ള ശ്രമം അവർ തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ നോയിഡയിലെ അവാനി ബൻസൽ എന്ന അഭിഭാഷകയുമായി ബന്ധപ്പെട്ടു നിയമപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കി.

അതിനുശേഷം ദേശീയ ബാലാവകാശ കമ്മീഷന് സ്ക്രീൻഷോട്ട് സഹിതം പരാതി മെയിൽ ചെയ്തു. പോക്സോ പ്രകാരം പൊലീസിൽ വീണ്ടുമൊരു പരാതി കൂടി നൽകി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കിരൺ ബേദി എന്നിവർക്ക് തന്‍റെ നമ്പർ സഹിതം ട്വീറ്റ് ചെയ്തു. എന്നാൽ ദീപാവലി ആശംസനേർന്ന പോസ്റ്റുകളല്ലാതെ കാര്യമായ മറുപടി ഉണ്ടായില്ല.

കടുത്ത ശിക്ഷ ലഭിക്കേണ്ട ഗുരുതരമായ കുറ്റം ചെയ്ത ഒരാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയെന്നതായിരുന്നു എന്‍റെ ലക്ഷ്യം. ഇത് തുടരാനാകില്ല. നമ്മുടെ കുട്ടികളെ മുറിവേൽപ്പിക്കുന്ന ഒന്നും അനുവദിക്കാനാകില്ല. നമ്മുടെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതും എന്നെന്നേക്കുമായി അവസാനിപ്പിക്കാനാകണം. തങ്ങൾ പിടിക്കപ്പെടില്ല എന്നൊരു ധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ഉണ്ട്.

പത്തുവയസുകാരിയായ ആ പെൺകുട്ടിക്കുവേണ്ടി എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുരം നുകർന്നും ദീപം തെളിച്ചും അവളും ഈ ദീപാവലി ആഘോഷിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവൾ ഒറ്റയ്ക്കല്ല. നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇത് ആർക്കുവേണമെങ്കിലും സംഭവിച്ചേക്കാം. ഈ പോസ്റ്റ് വൈറലാക്കാൻ എന്നെയും അനുശ്രീയെയും സഹായിക്കുക. ആ പെൺകുട്ടിക്കും അവളെപ്പോലെയുള്ളവർക്കും നീതി ലഭിക്കുന്നതിനായി ഞങ്ങളെ സഹായിക്കുക. എന്താണെന്ന് പോലും നോക്കാതെ ഞങ്ങൾ പോരാടുകയാണ്. നിങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകില്ലേ...
Loading...


First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍